TRENDING:

'ഹിമാലയത്തിൽ വെച്ച് ആ മനുഷ്യൻ റോസിനെ തിരിച്ചറിഞ്ഞപ്പോൾ'; മറക്കാനാകാത്ത നിമിഷത്തെ കുറിച്ച് ടൈറ്റാനിക് നായിക

Last Updated:
"സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ അനുഭവമായിരുന്നു അത്. സിനിമ ആളുകളിൽ എത്ര മാത്രം ഇറങ്ങിച്ചെല്ലുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം"
advertisement
1/11
'ഹിമാലയത്തിൽ വെച്ച് ആ മനുഷ്യൻ റോസിനെ തിരിച്ചറിഞ്ഞപ്പോൾ'
ശ്രദ്ധേയമായ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കെയ്റ്റ് വിന്‍സ്‌ലെറ്റ് എന്ന ഹോളിവുഡ് നടിയെ സാധാരണ ജനങ്ങൾ ഓർക്കുക ടൈറ്റാനിക്കിലെ റോസ് എന്ന നായികയായിട്ടാകും.
advertisement
2/11
വർഷങ്ങൾക്കു മുമ്പ് ഇന്ത്യാ സന്ദർശനത്തിനിടെ ഉണ്ടായ ഇത്തരം ഒരു അനുഭവം പറയുകയാണ് കെയ്റ്റ്.
advertisement
3/11
ടൈറ്റാനിക്ക് എന്ന സിനിമ എത്രമാത്രം ജനങ്ങളിൽ സ്വാധീനമുണ്ടാക്കി എന്ന് വ്യക്തമാകുന്ന അനുഭവമാണ് കെയ്റ്റ് പങ്കുവെച്ചത്.
advertisement
4/11
"വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സന്ദർശനത്തിനിടെയായിരുന്നു മറക്കാനാകാത്ത അനുഭവമുണ്ടായത്. ഹിമാലയത്തിന്റെ താഴ് വരയിലൂടെ നടന്നു പോവുകായിരുന്നു ഞാൻ"- കെയ്റ്റ് പറയുന്നു
advertisement
5/11
"ഞാൻ തനിച്ചായിരുന്നു. എനിക്ക് എതിർവശത്തു നിന്നും പ്രായമായ ഒരാൾ വടിയും കുത്തി നടന്നു വരുന്നുണ്ട്. കുറഞ്ഞത് 85 വയസ്സെങ്കിലും അദ്ദേഹത്തിന് പ്രായമുണ്ടാകും.
advertisement
6/11
"എന്നെ കണ്ടതും അയാൾ കുറച്ച് നേരം നോക്കി നിന്നു. നിങ്ങൾ ടൈറ്റാനിക്കിലെ... അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു അതേ, സ്വന്തം കൈ ഹൃദയത്തോട് ചേർത്ത് അദ്ദേഹം പറഞ്ഞു, നന്ദി"
advertisement
7/11
"സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ അനുഭവമായിരുന്നു അത്. സിനിമ ആളുകളിൽ എത്ര മാത്രം ഇറങ്ങിച്ചെല്ലുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം"- കെയ്റ്റ് പറയുന്നു.
advertisement
8/11
ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് കെയ്റ്റ് അനുഭവത്തെ കുറിച്ച് പറഞ്ഞത്.
advertisement
9/11
1997 ലാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് പുറത്തിറങ്ങുന്നത്. ടൈറ്റാനിക് കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി എടുത്ത ചിത്രം ജാക്കിന്റേയും റോസിന്റേയും പ്രണയ കഥയായി അറിയപ്പെട്ടത് പിന്നീടുണ്ടായ ചരിത്രം.
advertisement
10/11
ഇന്നും ജാക്കിനേയും റോസിനേയും വേദനയോടെയല്ലാതെ സിനിമാ പ്രേമികൾക്ക് ഓർക്കാനാകില്ല. ലിയനാഡോ ഡികാപ്രിയോയും കെയ്റ്റ് വിന്‍സ്‌ലെറ്റുമാണ് പ്രധാന വേഷത്തിലെത്തിയത്. (Image: Instagram)
advertisement
11/11
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ജെയിംസ് കാമറൂൺ തന്നെയായിരുന്നു. (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
'ഹിമാലയത്തിൽ വെച്ച് ആ മനുഷ്യൻ റോസിനെ തിരിച്ചറിഞ്ഞപ്പോൾ'; മറക്കാനാകാത്ത നിമിഷത്തെ കുറിച്ച് ടൈറ്റാനിക് നായിക
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories