TRENDING:

'മമ്മൂട്ടി സർ ഇതിഹാസമാണ്, മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ല': ഋഷഭ് ഷെട്ടി

Last Updated:
Rishab Shetty Mammootty: 'മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെ പോലുള്ള മഹാനടന്റെ മുമ്പിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെ പോലുള്ള ഇതിഹാസ താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു എങ്കിൽ ഞാനെന്നെ തന്നെ വലിയ ഭാഗ്യവാനായി കാണുന്നു.'
advertisement
1/6
'മമ്മൂട്ടി സർ ഇതിഹാസമാണ്, മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ല': ഋഷഭ് ഷെട്ടി
ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി കന്നഡ നടൻ ഋഷഭ് ഷെട്ടി. അവസാന നിമിഷം വരെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു.
advertisement
2/6
മമ്മൂട്ടിയെ പോലുള്ള മഹാനടന്മാരുടെ മുമ്പിൽ നിൽക്കാനുള്ള ശക്തി പോലും തനിക്കില്ലെന്നും ഋഷഭ് കൂട്ടിച്ചേർത്തു. മമ്മൂട്ടിയുമായി മത്സരിച്ചാണല്ലോ പുരസ്‌കാരം നേടിയത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
advertisement
3/6
'മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ അത്തരം വാർത്തകൾ കണ്ടിരുന്നു. ജൂറിയുടെ മുമ്പാകെ ഏതെല്ലാം ചിത്രങ്ങളാണ് ഉണ്ടായിരുന്നത് എന്നുമറിയില്ല'
advertisement
4/6
'മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെ പോലുള്ള മഹാനടന്റെ മുമ്പിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെ പോലുള്ള ഇതിഹാസ താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു എങ്കിൽ ഞാനെന്നെ തന്നെ വലിയ ഭാഗ്യവാനായി കാണുന്നു.'
advertisement
5/6
മികച്ച നടനുളള ദേശീയ പുരസ്കാരത്തെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെ- 'ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് പുരസ്‌കാരം കിട്ടുമെന്ന് ഒരുപാട് പേർ പറഞ്ഞിരുന്നുവെങ്കിലും വാർത്താ സമ്മേളനത്തിൽ ജൂറി പറയും വരെ എനിക്ക് വിശ്വാസമില്ലായിരുന്നു. പുരസ്‌കാര വാർത്തയറിഞ്ഞ് ആദ്യമായി അഭിനന്ദിച്ചത് ഭാര്യയാണ്. കാന്താരയിലെ പ്രകടനത്തിന് പുരസ്‌കാരം നൽകാൻ ജൂറിക്ക് അവരുടേതായ കാരണമുണ്ടായിരിക്കണം.'
advertisement
6/6
അതേസമയം, ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മമ്മൂട്ടിയെ തഴഞ്ഞുവെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കാട്ടി ജൂറി അംഗം എം ബി പത്മകുമാർ രംഗത്ത് വന്നിരുന്നു. മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളൊന്നും പുരസ്‌കാരത്തിനായി ജൂറിക്ക് മുമ്പിൽ വന്നിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അവസാന റൗണ്ടില്‍ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും കടുത്ത മത്സരമാണ് നടന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/Photogallery/Film/
'മമ്മൂട്ടി സർ ഇതിഹാസമാണ്, മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ല': ഋഷഭ് ഷെട്ടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories