Neena Gupta | അയാൾ പാഡഡ് ബ്രാ ധരിച്ച് വരാൻ പറഞ്ഞു; വെളിപ്പെടുത്തലുമായി നടി നീന ഗുപ്ത
- Published by:user_57
- news18-malayalam
Last Updated:
തന്റെ ആത്മകഥയിൽ വെളിപ്പെടുത്തലുകളുമായി ബോളുവുഡ് സുന്ദരി നീന ഗുപ്ത
advertisement
1/7

ഏതാനും ദിവസങ്ങളായി ബോളിവുഡ് സിനിമാ ലോകത്ത് നടി നീന ഗുപ്തയുടെ ആത്മകഥ ചർച്ചയാവുകയാണ്. 'സച്ച് കഹൂൻ തോ' എന്ന പുസ്തകം കരീന കപൂർ ആണ് പ്രകാശിപ്പിച്ചത്. തന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തെയും കുറിച്ച് നീന ഗുപ്ത ഒട്ടേറെ വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിൽ നടത്തിയിട്ടുണ്ട്
advertisement
2/7
വിവാഹം ചെയ്യാതെ, കാമുകൻ വിവിയൻ റിച്ചാർഡ്സിൽ ഉണ്ടായ മകളെ വളർത്താൻ ധൈര്യം കാണിച്ച നീനയെ എന്നും ബോളിവുഡിലെ ധീര വനിതയായാണ് കണക്കാക്കിപ്പോരുന്നത്. എന്നാൽ ഗർഭിണിയായ സമയത്തും നീനയെ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് ഒരു സുഹൃത്ത് മുന്നോട്ടു വന്നിരുന്നു. നീനയുടെ മറ്റൊരു വെളിപ്പെടുത്തലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തന്നോട് പാഡഡ് ബ്രാ ധരിച്ച് വരാൻ സിനിമയിൽ ഒരാൾ ആവശ്യപ്പെട്ട സന്ദര്ഭത്തെക്കുറിച്ചു നീന പരാമർശിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ബോളിവുഡിലെ ഹിറ്റ് ഗാനമാണ് ഖൽ നായക് എന്ന സിനിമയിലെ 'ചോളി കെ പീച്ചേ ക്യാ ഹേ'. കേരളത്തിലും ഈ ഗാനത്തിന് അന്നും ഇന്നും ഒട്ടേറെ ആരാധകരുണ്ട്. സുഭാഷ് ഗായ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. ഈ നൃത്ത രംഗത്തിൽ നീന ഗുപ്തയുമുണ്ട്
advertisement
4/7
'സൂമിൽ' പങ്കുവച്ച പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഇവിടെ ഉണ്ടായ ഒരു അനുഭവം നീന പങ്കിടുന്നു. പാട്ട് കേട്ടപ്പോൾ വളരെ ഇഷ്‌ടം തോന്നിയിരുന്നു. ഇള അരുൺ എന്ന സുഹൃത്താണ് പാടിയതും. എന്നാൽ അതിൽ തന്റെ ഭാഗം എന്തെന്ന് കേട്ടതും ആ ആവേശം തണുത്തു എന്ന് നീന ഗുപ്ത
advertisement
5/7
അന്ന് അത് കേട്ടപ്പോൾ ശരിക്കും അലോസരം തോന്നി. കൂടാതെ തന്നോട് സുഭാഷ് പാഡഡ് ബ്രാ ധരിക്കാൻ പറഞ്ഞ കാര്യം അവർ പരാമർശിക്കുന്നു. ഒരു ഗുജറാത്തി ചോളി ധരിച്ച് സുഭാഷിന്റെ മുന്നിൽ ലുക്ക് ടെസ്റ്റിന് പോയി. 'പോരാ' എന്നായി അദ്ദേഹം
advertisement
6/7
ആ ചോളി 'നിറഞ്ഞേ' ഒക്കൂ എന്നായി സുഭാഷ്. അന്നേ ദിവസം നീന ഷൂട്ടിങ്ങിനു പോയില്ല. പിറ്റേ ദിവസം ഷൂട്ടിംഗ് നടന്നു. ഒപ്പം നന്നായി പാഡ് ചെയ്ത ബ്രായും ധരിച്ചിരുന്നു. അതിൽ അദ്ദേഹം തൃപ്തനായി ഷൂട്ടിംഗ് നടത്തി. താൻ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി നിർവഹിക്കുന്നത് കൊണ്ടാണ് അദ്ദേഹം മികച്ച സംവിധായകനായതെന്ന് നീന ഗുപ്ത പറയുന്നു
advertisement
7/7
നീന ഗുപ്തയുടെ മകൾ മസാബ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ്
മലയാളം വാർത്തകൾ/Photogallery/Film/
Neena Gupta | അയാൾ പാഡഡ് ബ്രാ ധരിച്ച് വരാൻ പറഞ്ഞു; വെളിപ്പെടുത്തലുമായി നടി നീന ഗുപ്ത