TRENDING:

Rajamouli: ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലിയെ കുറിച്ച് ഡോക്യുമെന്ററി; റിലീസ് തീയതി പ്രഖ്യാപിച്ചു

Last Updated:
അനുപമ ചോപ്രയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലും രാജ്യാന്തര സിനിമയിലും രാജമൗലി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്.
advertisement
1/7
Rajamouli: ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലിയെ കുറിച്ച് ഡോക്യുമെന്ററി; റിലീസ് തീയതി പ്രഖ്യാപിച്ചു
രാജ്യത്താകെ ആരാധകരുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്നൊരറ്റ ചിത്രം കൊണ്ട് ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ ഹൃദയം കവരാൻ അദ്ദേഹത്തിന് സാധിച്ചു.
advertisement
2/7
കൽക്കി 2898 എഡി എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും സംവിധായകനെത്തിയിരുന്നു. അടുത്തിടെ രാജമൗലിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കുന്നതിനേക്കുറിച്ച് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു.
advertisement
3/7
 'മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഡോക്യുമെന്ററിയുടെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്.
advertisement
4/7
ഓ​ഗസ്റ്റ് 2നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങുക. 'ഒരു മനുഷ്യൻ, ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ, അടങ്ങാത്ത ആ​ഗ്രഹം. ഇത്രയധികം വലിയ ഉയരങ്ങളിലേക്കെത്താൻ ഈ ഇതിഹാസ ഫിലിംമേക്കറിന് എന്താണ് വേണ്ടി വന്നത് ?"- എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
5/7
 അനുപമ ചോപ്രയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലും രാജ്യാന്തര സിനിമയിലും രാജമൗലി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്.(Pc Credit-Instagram)
advertisement
6/7
ജെയിംസ് കാമറൂൺ, ജോ റൂസ്സോ, കരൺ ജോഹർ, പ്രഭാസ്, ജൂനിയർ എൻടിആർ, റാം ചരൺ, റാണ ദഗ്ഗുബതി എന്നിവർ രാജമൗലിയ്ക്കൊപ്പമുള്ള അനുഭവവും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
7/7
ഒരു മണിക്കൂറും 14 മിനിറ്റുമാണ് 'മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി' ഡോക്യുമെന്ററിയുടെ ദൈർഘ്യം.
മലയാളം വാർത്തകൾ/Photogallery/Film/
Rajamouli: ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലിയെ കുറിച്ച് ഡോക്യുമെന്ററി; റിലീസ് തീയതി പ്രഖ്യാപിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories