TRENDING:

Nithya Menen | പ്രമുഖ മലയാള നടനുമായി വിവാഹം! വാർത്തകളോട് പ്രതികരിച്ച് നിത്യ മേനോൻ

Last Updated:
സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നു എന്നും അത് സൗഹൃദമായും പ്രണയമായും വളർന്നു എന്നുമായിരുന്നു വാർത്ത
advertisement
1/6
പ്രമുഖ മലയാള നടനുമായി വിവാഹം! വാർത്തകളോട് പ്രതികരിച്ച് നിത്യ മേനോൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ (Nithya Menen). ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ചു വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും ഓർക്കുക 'തത്സമയം ഒരു പെൺകുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാവും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ
advertisement
2/6
50 ലധികം സിനിമകളിൽ അഭിനയിച്ച നിത്യ മൂന്ന് ഫിലിംഫെയർ സൗത്ത് അവാർഡുകൾ, രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1998-ൽ 'ദ മങ്കി ഹൂ ന്യൂ ടൂ മച്ച്' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്തുവയസ്സുള്ളപ്പോൾ അവർ ബാലതാരമായി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ നിത്യ ഒരു പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോർട്ടുകൾ അടുത്തിടെ പ്രചരിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
രണ്ട് അഭിനേതാക്കളും സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നു എന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു വാർത്ത. ഉടൻ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായി
advertisement
4/6
ഇരുവരും വിഷയം വീട്ടുകാരെയും ധരിപ്പിച്ചതായും വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും പരാമര്ശമുണ്ടായി. എന്നാൽ ആ താരത്തിന്റെ പേര് വെളിപ്പെടുത്തിയതുമില്ല. ആ പേര് കേൾക്കാൻ നിത്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വേളയിലാണ് നടി വിശദീകരണവുമായി എത്തിയത്
advertisement
5/6
വാർത്ത സത്യമല്ലെന്നും, അത്തരം കാര്യങ്ങൾ തന്നോട് വിളിച്ചു അന്വേഷിക്കുകയെങ്കിലും വേണമായിരുന്നുവെന്നുമാണ് നിത്യക്ക് പറയാനുള്ളത്
advertisement
6/6
'മോഡേൺ ലവ് ഹൈദരാബാദ്' എന്ന ടെലിവിഷൻ പരമ്പരയിലാണ് നിത്യ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. നാഗേഷ് കുക്കുനൂർ, വെങ്കിടേഷ് മഹാ, ഉദയ് ഗുരാള, ദേവിക ബഹുധനം എന്നിവർ ചേർന്നാണ് ഷോ സംവിധാനം ചെയ്തത്. എലാഹ ഹിപ്‌ടൂളയാണ് നിർമ്മാണം
മലയാളം വാർത്തകൾ/Photogallery/Film/
Nithya Menen | പ്രമുഖ മലയാള നടനുമായി വിവാഹം! വാർത്തകളോട് പ്രതികരിച്ച് നിത്യ മേനോൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories