TRENDING:

Jailer | ജീവനക്കാർക്ക് അവധിയും, സൗജന്യ ടിക്കറ്റും; രജനികാന്തിന്റെ 'ജയിലറിനായി' വമ്പൻ തയാറെടുപ്പുകൾ

Last Updated:
രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ
advertisement
1/4
Jailer | ജീവനക്കാർക്ക് അവധിയും, സൗജന്യ ടിക്കറ്റും; രജനികാന്തിന്റെ 'ജയിലറിനായി' വമ്പൻ തയാറെടുപ്പുകൾ
രജനികാന്തിന്റെ (Rajinikanth) തന്റെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമായ ജയിലറിന്റെ (Jailer) റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. ഓഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്ന വേളയിൽ ജയിലറിന്റെ റിലീസ് ദിനത്തിൽ ചെന്നൈയിലെയും ബെംഗളൂരുവിലെയും ചില ഓഫീസുകൾ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്
advertisement
2/4
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ചെന്നൈയിലെയും തമിഴ്‌നാട്ടിലെയും ചില ഓഫീസുകളും അവരുടെ ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ ജയിലർ റിലീസിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10 ന് അവധി പ്രഖ്യാപിച്ച ഒരു കമ്പനിയുടെ അറിയിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി (തുടർന്ന് വായിക്കുക)
advertisement
3/4
രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ. ഒരു സാധാരണ റിട്ടയേർഡ് കുടുംബനാഥൻ എന്ന നിലയിൽ രജനികാന്തിന്റെ രണ്ട് വ്യക്തിത്വങ്ങൾ കാണിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛനായാണ് രജനികാന്തിന്റെ കഥാപാത്രമെന്നും സൂചനയുണ്ട്
advertisement
4/4
രജനികാന്തിനെ കൂടാതെ ജയിലറിൽ ജാക്കി ഷ്റോഫ്, സുനിൽ, രമ്യാ കൃഷ്ണൻ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മോഹൻലാലും ചിത്രത്തിൽ പ്രത്യേക വേഷം ചെയ്യും. തമന്ന ഭാട്ടിയയുടെ തകർപ്പൻ നൃത്ത രംഗങ്ങൾ അടങ്ങിയ കാവാല എന്ന ഗാനവും കഴിഞ്ഞ മാസം പുറത്തിറങ്ങി
മലയാളം വാർത്തകൾ/Photogallery/Film/
Jailer | ജീവനക്കാർക്ക് അവധിയും, സൗജന്യ ടിക്കറ്റും; രജനികാന്തിന്റെ 'ജയിലറിനായി' വമ്പൻ തയാറെടുപ്പുകൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories