പത്മരാജൻ പുരസ്ക്കാരം പ്രഖ്യാപിച്ചു: സുഭാഷ് ചന്ദ്രൻ, സാറാ ജോസഫ്, മധു സി. നാരായണൻ, സജിൻ ബാബു ജേതാക്കൾ
- Published by:user_57
- news18-malayalam
Last Updated:
Padmarajan award for film and literature announced | പത്മരാജൻ സിനിമാ, സാഹിത്യ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്
advertisement
1/9

ചലച്ചിത്ര സംവിധായകൻ പത്മരാജന്റെ ഓർമ്മയ്ക്കായി പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
advertisement
2/9
കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്ത മധു സി നാരായണനാണ് മികച്ച സംവിധായകൻ
advertisement
3/9
25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
advertisement
4/9
സുഭാഷ് ചന്ദ്രൻ രചിച്ച 'സമുദ്രശില' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും ആണ് അവാർഡ്. നോവൽ പുരസ്ക്കാരം പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഈ വർഷം മുതൽ പുതിയതായി ഏർപ്പെടുത്തിയതാണ്
advertisement
5/9
സാറാ ജോസഫ് രചിച്ച 'നീ' മികച്ച ചെറുകഥയായി തിരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രസന്നരാജൻ ചെയർമാനും റോസ്മേരി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്
advertisement
6/9
'ബിരിയാണി' എന്ന സിനിമയ്ക്ക് സജിൻ ബാബു മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരത്തിന് അർഹനായി
advertisement
7/9
15,000 രൂപയും, ശിൽപവും, പ്രശസ്തിപത്രവുമാണ് പുരസ്കാരം
advertisement
8/9
'ഉയരേ' സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ഉണ്ട്. ശ്യാമപ്രസാദ് ചെയർമാനായ പുരസ്കാരനിർണയസമിതിയിൽ ജലജ, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളാണ്
advertisement
9/9
മെയ് 23ന് പി. പത്മരാജന്റെ 75-ാം ജന്മവാർഷികമാണ്. അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വിപുലമായ ആഘോഷ പരിപാടികളിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യാനിരുന്നത് നിലവിലെ കോവിഡ് സാഹചര്യത്തിൽ മറ്റൊരു സമയത്തേക്ക് മാറ്റി വച്ചു. കഴിഞ്ഞ 27 വർഷമായി പത്മരാജന്റെ ജന്മദിനത്തിൽ മുടങ്ങാതെ തിരുവനന്തപുരത്ത് വച്ചാണ് പുരസ്കാരദാന ചടങ്ങുകൾ നടത്തിയിരുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
പത്മരാജൻ പുരസ്ക്കാരം പ്രഖ്യാപിച്ചു: സുഭാഷ് ചന്ദ്രൻ, സാറാ ജോസഫ്, മധു സി. നാരായണൻ, സജിൻ ബാബു ജേതാക്കൾ