Parvathy Thiruvothu | പ്രായം പറയാൻ മടിയെന്തിന്? പിറന്നാളിന് ശേഷം പ്രായം പറഞ്ഞുള്ള സെൽഫി പോസ്റ്റ് ചെയ്ത് പാർവതി തിരുവോത്ത്
- Published by:user_57
- news18-malayalam
Last Updated:
Parvathy Thiruvothu comes up with a post birthday selfie revealing her age | തന്റെ പിറന്നാളിന് ശേഷം പാർവതി തിരുവോത്ത്, പ്രായം പറഞ്ഞു കൊണ്ടുള്ള സെൽഫി പോസ്റ്റ് ചെയ്യുന്നു
advertisement
1/6

സിനിമാനടിക്ക് പ്രായമെന്താണ് എന്നൊരു പാരഡി പാട്ടുള്ളത് മലയാളത്തിലാണ്. സിനിമാ നടിമാരായാൽ പ്രായം തുറന്നു പറയാറില്ല എന്നൊരു ധാരണയുണ്ടായിരുന്നു ഒരുകാലത്ത്. അത് മെല്ലെ മാറി വന്നു തുടങ്ങി
advertisement
2/6
മലയാളി കൂടിയായ നടി വിദ്യ ബാലനാണ് മുപ്പതും കടന്ന് നാല്പതെത്തിയിട്ടും സ്വന്തം പ്രായം സധൈര്യം വിളിച്ചുപറയാൻ ചുണ കാട്ടിയ ഒരു നടി. ചിലരുടെയെല്ലാം പ്രായം വിക്കിപീഡിയയിലും മറ്റും ലഭ്യമാണെങ്കിലും, തുറന്നു പറച്ചിലുകൾ ഇപ്പോഴും വിരളമാണ്. ഇപ്പോഴിതാ തന്റെ പിറന്നാളിന് ശേഷം പാർവതി തിരുവോത്ത്, പ്രായം പറഞ്ഞു കൊണ്ടുള്ള സെൽഫി പോസ്റ്റ് ചെയ്യുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
തിരുവനന്തപുരം ഓൾ സെയിൻസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടിയ പാർവതി, ആങ്കറിങ് മേഖലയിൽ നിന്നുമാണ് സിനിമയിലെത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'നോട്ട്ബുക്' എന്ന ചിത്രത്തിലാണ് ആദ്യമായി പാർവതി വേഷമിട്ടത്
advertisement
4/6
'ഇതാണ് 33' എന്ന് ക്യാപ്‌ഷൻ നൽകിയ ചിത്രമാണ് പാർവതി പോസ്റ്റ് ചെയ്തത്. സെക്സി എന്നാണു നടി ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്
advertisement
5/6
പിറന്നാളിന് പാർവതി പോസ്റ്റ് ചെയ്ത ഏട്ടനൊപ്പമുള്ള ചിത്രം. ഇരുവരുടെയും പിറന്നാളുകൾ തമ്മിൽ കൂട്ടിമുട്ടിയ ദിവസം കൂടിയായിരുന്നു പാർവതിയുടെ ജന്മദിനമായ ഏപ്രിൽ 7
advertisement
6/6
അടുത്തിടെ വർത്തമാനം, ആണും പെണ്ണും, ആർക്കറിയാം തുടങ്ങിയ പാർവതിയുടെ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Parvathy Thiruvothu | പ്രായം പറയാൻ മടിയെന്തിന്? പിറന്നാളിന് ശേഷം പ്രായം പറഞ്ഞുള്ള സെൽഫി പോസ്റ്റ് ചെയ്ത് പാർവതി തിരുവോത്ത്