Dileep | അക്കാലത്ത് ആർക്കും ഇല്ലാതിരുന്ന ധൈര്യം കാട്ടി മുന്നോട്ടുവന്നത് ദിലീപ്; പൊന്നമ്മ ബാബുവിന്റെ മനസ്സിൽ നിറഞ്ഞ ഓർമ
- Published by:meera_57
- news18-malayalam
Last Updated:
ദിലീപ് വിവാദങ്ങളുടെ നടുക്കടലിൽ നിൽക്കുമ്പോഴും പിന്തുണച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പൊന്നമ്മ ബാബു
advertisement
1/6

അഭിനയത്തിന് മാത്രമല്ല, സൗഹൃദങ്ങളുടെ പേരിലും പ്രശസ്തമായ ഇടമാണ് മലയാള സിനിമ. പ്രേക്ഷകർക്കും കൂടി അറിയാവുന്ന നിരവധി സുഹൃദ്ബന്ധങ്ങൾ ഇവിടെയുണ്ടാകും. ചിലതു സിനിമാ മേഖലയിൽ മാത്രം അറിയാവുന്ന, അതിനുള്ളിൽ ഒതുങ്ങുന്ന കഥകളാകും. അത്തരം സൗഹൃദ വലയത്തിലെ അംഗമാണ് നടി പൊന്നമ്മ ബാബു (Ponnamma Babu). നടൻ മമ്മൂട്ടിയുമായും, ദിലീപുമായും (Dileep) അടുപ്പം സൂക്ഷിക്കുന്ന ആളാണ് പൊന്നമ്മ ബാബു. മക്കൾ പറഞ്ഞു കൊടുത്ത ഇംഗ്ലീഷ് കൊണ്ട് മമ്മൂട്ടിക്ക് മെസേജ് അയച്ചിരുന്ന പൊന്നമ്മ ബാബുവിന്റെ കഥ അവർ തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
advertisement
2/6
നടൻ ദിലീപുമായും അത്തരത്തിൽ നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് പൊന്നമ്മ ബാബു. ദിലീപ് ചിത്രങ്ങളിലും പൊന്നമ്മ ബാബുവിന് വേഷങ്ങൾ കിട്ടിയിട്ടുണ്ട്. ഡാർലിംഗ് ഡാർലിംഗ്, കുഞ്ഞിക്കൂനൻ, കൊച്ചി രാജാവ്, ലയൺ, ഇൻസ്‌പെക്ടർ ഗരുഡ്, ട്വന്റി ട്വന്റി, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു വേഷമിട്ടിട്ടുണ്ട്. ദിലീപ് വിവാദങ്ങളുടെ നടുക്കടലിൽ നിൽക്കുമ്പോഴും പിന്തുണയ്ക്കാൻ ധൈര്യം കാട്ടിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പൊന്നമ്മ ബാബു. ഇപ്പോൾ ദിലീപിനെ കുറിച്ച് പൊന്നമ്മ ബാബു പറഞ്ഞ ചില വാക്കുകൾ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
താരസംഘടനയായ അമ്മയിലെ സജീവ പ്രവർത്തകയാണ് പൊന്നമ്മ ബാബു. മലയാള സിനിമയിലെ മുതിർന്ന താരങ്ങൾ പലരും സഹായമനസ്കതയുള്ള ആൾക്കാർ എന്ന കാര്യം പൊന്നമ്മ ബാബു ഓർക്കുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരെല്ലാം ആ ഗണത്തിൽ ഉൾപ്പെടും. എന്നാൽ, ഇവർ ചെയ്യുന്ന കാര്യങ്ങൾ പുറത്തുവരില്ല. എവിടെയും പരസ്യം ചെയ്തല്ല, അവർ അക്കാര്യങ്ങൾ നടത്തുന്നത് എന്ന് പൊന്നമ്മ ബാബു. 'അമ്മ' സംഘടന പോലും അത്തരത്തിൽ ചെയ്യുന്ന കാര്യങ്ങൾ പരസ്യപ്പെടുത്താറില്ല എന്ന് അവർ പറയുന്നു
advertisement
4/6
അതുകൊണ്ട് ആൾക്കാർക്ക് അറിയുകയുമില്ല. സിനിമയ്ക്ക് പുറത്തു മാത്രമല്ല, സിനിമയുടെ ഉള്ളിലും ദിലീപ് നിരവധിപ്പേരെ സഹായിക്കാറുണ്ടത്രേ. 'അമ്മ' സംഘടനയിൽ പെൻഷൻ സമ്പ്രദായത്തിന് തുടക്കമിട്ടതും ദിലീപ് എന്ന കാര്യം പൊന്നമ്മ ബാബു പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ചിത്രമാണ് 'ട്വന്റി ട്വന്റി'. സൂപ്പർ താരങ്ങളിൽ തുടങ്ങി, അമ്മ സംഘടനയിലെ അംഗങ്ങൾ നിറഞ്ഞാടിയ ചിത്രമായിരുന്നു ഇത്. ഈ ചിത്രം നിർമ്മിച്ചത് ദിലീപ് ആയിരുന്നു
advertisement
5/6
പലരും ചിത്രം നിർമിക്കാൻ മുന്നോട്ടു വന്നെങ്കിലും പിന്മാറി. ആ സമയത്തു ചങ്കൂറ്റം കാട്ടി, ഇത്രയേറെ താരങ്ങളെ അണിനിരത്തി ചിത്രമെടുക്കാൻ ധൈര്യം കാട്ടിയത് ദിലീപ് ആണെന്ന കാര്യം പൊന്നമ്മ ബാബു ഓർത്തെടുക്കുന്നു. 'ട്വന്റി ട്വന്റി' ഹിറ്റ് ആവുകയും, വമ്പൻ ലാഭം കൊയ്യുകയും ചെയ്ത വിവരം ഏവർക്കും അറിയാവുന്നതാണ്. എന്നാൽ, അവിടെയുമുണ്ട് മേൽപ്പറഞ്ഞ ഒരു അറിയാകഥ. വലിയൊരു തുക വന്നുചേർന്നത് താരസംഘടനയായ അമ്മയിലേക്കാണ്. അതുവരെയുണ്ടായിരുന്ന അമ്മ തലയെടുപ്പോടെ ഉയർന്ന നിമിഷം കൂടിയായിരുന്നു
advertisement
6/6
ഇന്നും 'കൈനീട്ടം' എന്ന പേരിൽ മുതിർന്ന കലാകാരന്മാർക്കും കലാകാരികൾക്കും ലഭിക്കുന്ന പെൻഷൻ തുക 5000 രൂപ ആയെങ്കിലും ഉയർത്താൻ കാരണം ഈ ഫണ്ട് ആയിരുന്നു. അതിന് കാരണക്കാരനായത് ദിലീപും. അങ്ങനെയൊരു തുടക്കം അമ്മ സംഘടനയ്ക്ക് നൽകിയത് ദിലീപ് എന്ന് എവിടെയും താൻ വിളിച്ചു പറയും എന്നും പൊന്നമ്മ ബാബു. ഇന്ന് അമ്മ സംഘടനയ്ക്ക് സംഭാവനകൾ ലഭിക്കുന്നുവെങ്കിലും, ഒരു നല്ല തുടക്കം നൽകിയത് ദിലീപ് എന്ന് പൊന്നമ്മ ബാബു സ്മരിച്ചു. അടുത്തിടെ വേഷമിട്ട 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിലെ പൊന്നമ്മ ബാബുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Dileep | അക്കാലത്ത് ആർക്കും ഇല്ലാതിരുന്ന ധൈര്യം കാട്ടി മുന്നോട്ടുവന്നത് ദിലീപ്; പൊന്നമ്മ ബാബുവിന്റെ മനസ്സിൽ നിറഞ്ഞ ഓർമ