Prabhas: സൂപ്പർ താരം പ്രഭാസ് 'വാർ' സംവിധായകന്റെ അടുത്ത ചിത്രത്തിൽ നായകനാകും
- Published by:Rajesh V
- news18-malayalam
Last Updated:
Prabhas | 2021 പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ്. ഇതിനിടെയാണ് ബോളിവുഡ് സംവിധായകന്റെ ചിത്രത്തിൽ പ്രഭാസ് എത്തുന്നുവെന്ന വിവരം പുറത്തുവരുന്നത്.
advertisement
1/15

ബാഹുബലിയിലൂടെ രാജ്യമാകെയുള്ള സിനിമാ ആരാധകരുടെ പ്രിയ താരമായി മാറിയ ടോളിവുഡ് താരമാണ് പ്രഭാസ്. എന്നാൽ 2020 പ്രഭാസ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാൽ 2021ൽ പ്രഭാസ് അതിശക്തമായി തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Twitter/Photo)
advertisement
2/15
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ സലാറിൽ പ്രഭാസാണ് നായകൻ. നായികയായി എത്തുന്ന ശ്രുതി ഹാസൻ ആണ്. ഇതിന് പിന്നാലെ പ്രഭാസ് ബോളിവുഡ് ആക്ഷൻ ചിത്രങ്ങളുടെ സംവിധായകനൊപ്പം പുതിയ സിനിമ ചെയ്യുന്നുവെന്നാണ് പുതിയ വിവരം. (Twitter/Photo)
advertisement
3/15
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസാണ് സലാറിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. പ്രശാന്ത് നീലിന്റെ സംവിധാന മികവിനൊപ്പം സൂപ്പര്‍ താരനിരയും ഒന്നിക്കുമ്പോള്‍ ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് പ്രഭാസിന്റെ ആരാധകർ. സിംഗാരെനിയിൽ വമ്പൻ താരനിരയുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. (Twitter/Photo)
advertisement
4/15
സലാർ' എന്ന ചിത്രത്തിന്റെ പൂജ ജനുവരി 15നാണ് നടന്നു. കെജിഎഫ് താരം യാഷ് മുഖ്യാതിഥിയായി ചടങ്ങിനെത്തിയിരുന്നു. (Twitter/Photo)
advertisement
5/15
സലാറിന്റെ പൂജാ ചടങ്ങിൽ നായകൻ പ്രഭാസിനൊപ്പം കെജിഎഫ് താരം യാഷ് മുഖ്യാതിഥിയായി എത്തിയപ്പോൾ. Photo : Twitter
advertisement
6/15
ഈ വർഷം പ്രഭാസ് നായകനായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം രാധേ ശ്യാം ആണ്. സാഹോയ്ക്ക് ശേഷം പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. . (Twitter/Photo)
advertisement
7/15
രാധേ ശ്യാം എന്ന ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഏപ്രിൽ 28 ന് ചിത്രം റിലീസ് ചെയ്യും. (Twitter/UV Creations/Photo)
advertisement
8/15
മികച്ച ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ച നാഗ് അശ്വിൻ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നു. ടൈം മിഷൻ തീം അടിസ്ഥാനമാക്കിയുള്ള ഒരു ഫാന്റസി ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. (Twitter/Photo)
advertisement
9/15
നാഗ് അശ്വിൻ ചിത്രത്തിൽ ബോളിവുഡ് നായിക ദീപിക പദുകോണും എത്തുന്നുണ്ട്. ഇതോടെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. Photo : Twitter
advertisement
10/15
അമിതാഭ് ബച്ചൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 25 കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വേനലവധി കാലത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.. (Twitter/Photo)
advertisement
11/15
ഓം റൗത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് സിനിമയിൽ പ്രഭാസ് ശ്രീരാമനായി വേഷമിടുന്നു. കൃഷ്ണ രാജു ഈ ചിത്രത്തിൽ ദശരഥനായി വേഷമിടാൻ പോകുന്നുവെന്നാണ് വിവരം. (Photo : Twitter)
advertisement
12/15
ഈ ചിത്രത്തിൽ സെയ്ഫ് അലി ഖാൻ രാവണന്റെ വേഷത്തിലാണ് എത്തുന്നത്. മറ്റൊരു ബോളിവുഡ് നായകൻ അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. (Twitter/Photo)
advertisement
13/15
ബാംഗ് ബാംഗ്, വാർ തുടങ്ങിയ ബോളിവുഡ് ആക്ഷൻ ചിത്രങ്ങൾ ചെയ്ത സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലാണ് പ്രഭാസ് ബോളിവുഡിൽ വീണ്ടും എത്തുന്നതെന്നാണ് വിവരം. (Twitter/Photo)
advertisement
14/15
സിദ്ധാർത്ഥ് ആനന്ദ് ഇപ്പോൾ ഷാരൂഖ് ഖാനൊപ്പം പത്താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. അതിനുശേഷം ഹൃത്വിക് റോഷനുമൊത്ത് ഫൈറ്റർ എന്നി സിനിമ ചെയ്യും. അതിനുശേഷം പ്രഭാസിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. (Twitter/Photo)
advertisement
15/15
സിദ്ധാർത്ഥ് ആനന്ദുമായി ചേർന്നുള്ള പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. (File/Photo)
മലയാളം വാർത്തകൾ/Photogallery/Film/
Prabhas: സൂപ്പർ താരം പ്രഭാസ് 'വാർ' സംവിധായകന്റെ അടുത്ത ചിത്രത്തിൽ നായകനാകും