ഗർഭിണിയായ കരീന കപൂർ ഷൂട്ടിംഗ് സെറ്റിൽ; ഒപ്പം സഹപ്രവർത്തകരും
- Published by:user_57
- news18-malayalam
Last Updated:
Pregnant Kareena Kapoor appears in the shooting set | കഴിഞ്ഞ ദിവസം മുംബൈയിലെ ലൊക്കേഷനിലെത്തിയ ഗർഭിണിയായ കരീനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്
advertisement
1/8

കുഞ്ഞു തൈമൂറിന് ഒരു അനുജൻ അല്ലെങ്കിൽ അനുജത്തിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികൾ. ഔദ്യോഗികമായി തന്നെ ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ഗർഭിണിയാണെന്ന വാർത്ത കൊറോണ കാലത്ത് പുറത്തു വിട്ട ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് കരീന
advertisement
2/8
ഇവരുടെ മൂത്ത മകൻ തൈമൂറിന് നാല് വയസ്സ് തികയാറായപ്പോഴാണ് പുതിയ ആളിന്റെ വരവ്. സെയ്‌ഫിന് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്, സാറയും ഇബ്രാഹിമും. സാറക്ക് 25 ആയപ്പോഴാണ് സെയ്ഫ് ഒരിക്കൽ കൂടി അച്ഛനാവുന്ന വിവരം അറിയിച്ചത്
advertisement
3/8
ഈ കാലഘട്ടത്തിൽ പിറക്കുന്ന കുട്ടികൾ 'കോറോണിയൽസ്' എന്ന പേരിലാണ് അറിയപ്പെടുക. കരീന-സെയ്ഫ്മാരുടെ രണ്ടാമത്തെ കുഞ്ഞും ഒരു 'കോറോണിയൽ' കുഞ്ഞാണ്. എന്നാലിപ്പോൾ ഗർഭിണിയായ കരീന ഷൂട്ടിംഗ് സെറ്റിൽ എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്
advertisement
4/8
ബോളിവുഡ് ഫോട്ടോഗ്രാഫർ മാനവ് മംഗലാനിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ലൊക്കേഷനിലാണ് താരം. ഒപ്പം സഹപ്രവർത്തകരുമുണ്ട്
advertisement
5/8
സെയ്‌ഫിന്റെ അമ്മ ശർമ്മിളാ ടാഗോർ, സഹോദരി സോഹ, സാറ, ഇബ്രാഹിം, തൈമൂർ എന്നിവർക്കൊപ്പം കരീനയും സെയ്‌ഫും
advertisement
6/8
സെയ്‌ഫും കരീനയും മകൻ തൈമൂറിനൊപ്പം
advertisement
7/8
സെയ്ഫ് അലി ഖാൻ മക്കളായ സാറ, ഇബ്രാഹിം, തൈമൂർ എന്നിവർക്കൊപ്പം
advertisement
8/8
ജിം വർക്ക്ഔട്ടിനായി പോകുന്ന കരീന കപൂർ. ഒരു പഴയ ചിത്രം