70 കോടിയും കടന്ന് പ്രേമലു തെലുങ്കിലേക്ക്; ഒടിടി റിലീസ് എന്ന് ?
- Published by:Arun krishna
- news18-malayalam
Last Updated:
തിയേറ്ററില്‍ മികച്ച പ്രതികരണം തുടരുന്നതിനിടെ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്
advertisement
1/9

മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകാന്‍ ഒരുങ്ങുകയാണ് ഗിരീഷ് എഡിയുടെ പ്രേമലു. റിലിസ് ചെയ്ത് 19-ാം ദിനത്തില്‍ 70 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ് ഈ റൊമാന്‍റിക് കോമഡി എന്‍റര്‍ടൈനര്‍.
advertisement
2/9
നസ്ലെനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ആദ്യ ദിനം മുതല്‍ ലഭിച്ചത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
advertisement
3/9
സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
4/9
സുഹൃത്ത് ബന്ധവും പ്രണയവുമൊക്കെ രസകരമായി അവതരിപ്പിച്ച ചിത്രത്തിന്‍റെ ബജറ്റ് 12 കോടിയോളമാണ്. കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടിയ പ്രേമലു തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്യുകയാണ്.
advertisement
5/9
മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യുന്ന തെലുങ്ക് പ്രേമലു സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയയാണ് വിതരണത്തിനെത്തിക്കുന്നത്. വമ്പൻ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാർത്തികേയ നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. ബാഹുബലി റഫറന്‍സില്‍ പുറത്തുവന്ന പോസ്റ്ററും വൈറലായി.
advertisement
6/9
മമ്മൂട്ടി ചിത്രം ഭ്രമയുഗം, ടോവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്നിവ തിയറ്ററുകളിൽ എത്തിയിട്ടും പ്രേമലുവിന്റെ കളക്ഷനെ അതൊന്നും ബാധിച്ചില്ലെന്ന് വേണം കരുതാന്‍.
advertisement
7/9
തിയേറ്ററില്‍ മികച്ച പ്രതികരണം തുടരുന്നതിനിടെ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സിനിമയുടെ ഒടിടി അവകാശം വിറ്റുപോയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സിനിമയുടെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പറഞ്ഞു. പരമാവധി തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിച്ച ശേഷം മാത്രമാകും ഒടിടി റിലീസിലേക്ക് കടക്കൂ എന്നാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം.
advertisement
8/9
തെലുങ്ക് റിലീസിന് ശേഷം വിഷുവിനോട് അനുബന്ധിച്ച് പ്രേമലു ഒടിയിലെത്തിക്കാനാണ് പ്ലാന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നിവയ്ക്ക് ശേഷം പ്രേമലുവിലൂടെ ഹാട്രിക് വിജയം നേടിയ സംവിധായകനായി ഗിരീഷ് എഡി മാറി. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
advertisement
9/9
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി.എഫ്.എക്സ്.: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ.: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.