Prithviraj in Barroz | അന്ന് ക്യാമറയ്ക്കു മുന്നിൽ മോഹൻലാലും പിന്നിൽ പൃഥ്വിരാജും, ഇന്ന് നേരെ തിരിച്ച്; ബറോസ് ലൊക്കേഷനിലെ ചിത്രവുമായി പൃഥ്വി
- Published by:user_57
- news18-malayalam
Last Updated:
Prithviraj shares a still from the location of Barroz movie | ലൂസിഫറിലെ നായകൻ ഇന്ന് സംവിധായകൻ, ആ സംവിധായകൻ അഭിനേതാവും. ചിത്രവുമായി പൃഥ്വിരാജ്
advertisement
1/5

അന്ന് ലൂസിഫർ സിനിമയിൽ പൃഥ്വിരാജ് എന്ന സംവിധായകൻ ക്യാമറയ്ക്കു പിന്നിലും മോഹൻലാൽ എന്ന നായകൻ മുന്നിലും. ഇന്നാകട്ടെ ആ പതിവ് നേരെ തിരിച്ചായി. 'ബറോസ്' സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിൻറെ നിർദ്ദേശപ്രകാരം അഭിനയിക്കുന്ന ചിത്രം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
advertisement
2/5
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയ ശേഷമുള്ള ചിത്രമാണിത്. 2021 മാർച്ച് മാസം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു . മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും കൂടിയുള്ള ആദ്യഘട്ട ചർച്ചകളുടെ ചിത്രങ്ങൾ ആശിർവാദ് പ്രൊഡക്ഷൻസ് ആണ് പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/5
ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ത്രീഡി സ്റ്റേജ് ഷോ എന്ന ആശയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്നാണ് ആദ്യ സിനിമയിലേക്ക് എത്തിയതെന്ന് താരം വെളിപ്പെടുത്തി. കൊച്ചി കാക്കനാടുള്ള നവോദയ സ്റ്റുഡിയോയിൽ ആയിരുന്നു പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്. സെറ്റ് ഡിസൈൻ, ആർട്ട് വർക്കുകൾ, സംഗീതം, 3D സംബന്ധിയായ വർക്കുകൾ ഒരു വർഷമായി ഇവിടെ നടന്നിരുന്നു
advertisement
4/5
ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് ആണ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകൾ
advertisement
5/5
ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം പരമാവധി ഒന്നേമുക്കാൽ മണിക്കൂർ ദൈർഖ്യം വരുന്നതാവും. പൃഥ്വിരാജ്, പാസ് വേഗ, പ്രതാപ് പോത്തൻ തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുക
മലയാളം വാർത്തകൾ/Photogallery/Film/
Prithviraj in Barroz | അന്ന് ക്യാമറയ്ക്കു മുന്നിൽ മോഹൻലാലും പിന്നിൽ പൃഥ്വിരാജും, ഇന്ന് നേരെ തിരിച്ച്; ബറോസ് ലൊക്കേഷനിലെ ചിത്രവുമായി പൃഥ്വി