കോവിഡ് വാക്സിൻ ആദ്യം കുട്ടികൾക്ക് വേണം; കവിതയുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത
- Published by:user_57
- news18-malayalam
Last Updated:
Prithviraj's daughter Alamkritha pens a poem on Covid vaccine | മകൾ കോവിഡ് വാക്സിനെക്കുറിച്ചെഴുതിയ കവിതയുമായി പൃഥ്വിരാജും സുപ്രിയ മേനോനും
advertisement
1/4

ഈ വർഷം അവസാനിക്കുന്നതോടു കൂടി കോവിഡ് വാക്സിൻ വരുമെന്ന് എപ്പോഴോ മകൾ അലങ്കൃതയോടു പറഞ്ഞതായി പൃഥ്വിരാജ് ഓർക്കുന്നു. അതിനു ശേഷം എങ്ങനെയാ അത് എല്ലാവർക്കും കൊടുക്കുക, ആർക്കാവും ആദ്യം ലഭിക്കുക തുടങ്ങിയ ചോദ്യങ്ങളുമായി അല്ലി മോൾ അച്ഛന്റെ പിന്നാലെയാണ്. ഇപ്പോൾ ഇതാ, അതേപ്പറ്റി ഒരു കവിത തന്നെ അല്ലി എന്ന ആറുവയസ്സുകാരി എഴുതിയിരിക്കുന്നു
advertisement
2/4
അങ്ങനെയിരിക്കെ പഠിക്കാനുള്ള പാഠങ്ങൾ തീർത്ത ശേഷം കോവിഡ് വാക്സിനെ കുറിച്ച് എഴുതിയ കവിതയുമായി ഡാഡയെ ഞെട്ടിച്ചിരിക്കുകയാണ് അല്ലി. ഒരു ആറു വയസ്സുകാരിയുടെ അറിവിലെ വാക്കുകളിൽ പലയിടത്തും അക്ഷരത്തെറ്റ് ഉണ്ടാവാം. പക്ഷെ അതിലെ വികാരങ്ങൾ കൃത്യമാണെന്ന് അച്ഛന്റെ സാക്ഷ്യം. അല്ലിയുടെ ആവശ്യം എന്താന്നല്ലേ? കേട്ടോളൂ
advertisement
3/4
"കോവിഡ് വാക്സിൻ പെട്ടെന്ന് വരണം. ആദ്യം കുട്ടികൾക്ക് വേണം നൽകാൻ. അവർ പ്രാധാനമാണ്. നമുക്കാഘോഷിക്കാം. കോവിഡ്, നീ നിന്റെ വീട്ടിലേക്കു പൊയ്ക്കോളൂ. എല്ലാം സാധാരണ ഗതിയിലെത്തും. ആഘോഷത്തിന് സമയമായിരിക്കുന്നു." അല്ലിയുടെ വാക്കുകൾ
advertisement
4/4
സുപ്രിയ പോസ്റ്റ് ചെയ്ത കവിത പൃഥ്വി റീപോസ്റ് ചെയ്യുകയായിരുന്നു. മുൻപും കോവിഡിനെ കുറിച്ച് അല്ലി എഴുതിയ കുറിപ്പുകൾ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
കോവിഡ് വാക്സിൻ ആദ്യം കുട്ടികൾക്ക് വേണം; കവിതയുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത