TRENDING:

Pushpa The Rule| 350 കോടിയിൽ ഒരുങ്ങുന്ന പുഷ്പ 2; അല്ലു അർജുന്റെ പുഷ്പ 2 ചിത്രീകരണം ഉടൻ

Last Updated:
അടുത്ത വർഷമായിരിക്കും പുഷ്പ 2 തിയേറ്ററുകളിൽ എത്തുക.
advertisement
1/7
350 കോടിയിൽ ഒരുങ്ങുന്ന പുഷ്പ 2; അല്ലു അർജുന്റെ പുഷ്പ 2 ചിത്രീകരണം ഉടൻ
ഈ വർഷം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ: ദി റൂൾ (Pushpa The Rule). ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയം രണ്ടാം ഭാഗവും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അല്ലു അർജുൻ ആരാധകർ.
advertisement
2/7
പുഷ്പ 2 വിന്റെ ചിത്രീകരണം ഈ മാസമോ ഓഗസ്റ്റിലോ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. തിരക്കഥയിൽ അവസാനവട്ട മിനുക്കുപണികളുടെ തിരക്കിലാണ് സംവിധായകൻ സുകുമാർ.
advertisement
3/7
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വൻ ബജറ്റിലാണ് പുഷ്പ 2 ഒരുക്കുന്നത്. ഏകദേശം 350 കോടിയാണത്രേ ചിത്രത്തിന്റെ പ്രതീക്ഷിക്കുന്ന മുതൽമുടക്ക്.
advertisement
4/7
അതേസമയം, ചിത്രത്തിന്റെ നിർമാതാക്കളോ അണിയറ പ്രവർത്തകരോ വാർത്തയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള മറ്റൊരു പ്രധാന വാർത്ത വിജയ് സേതുപതിയുടെ എൻട്രിയാണ്.
advertisement
5/7
ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രത്തിനൊപ്പം പുഷ്പയ്ക്ക് വെല്ലുവിളി ഉയർത്താൻ വിജയ് സേതുപതിയും എത്തുന്നുവെന്നാണ് വാർത്തകൾ.
advertisement
6/7
രണ്ടാം ഭാഗത്തിൽ രശ്മിക മന്ദാന അവതരിപ്പിച്ച നായികാ കഥാപത്രം ശ്രീവല്ലി കൊല്ലപ്പെടുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ ഈ വാർത്ത തള്ളിയിട്ടുണ്ട്.
advertisement
7/7
അടുത്ത വർഷമായിരിക്കും പുഷ്പ 2 തിയേറ്ററുകളിൽ എത്തുക. ഫഹദ് ഫാസിലും രശ്മികയും അല്ലു അർജുനൊപ്പം പ്രധാന വേഷത്തിൽ പുഷ്പയിൽ എത്തും.
മലയാളം വാർത്തകൾ/Photogallery/Film/
Pushpa The Rule| 350 കോടിയിൽ ഒരുങ്ങുന്ന പുഷ്പ 2; അല്ലു അർജുന്റെ പുഷ്പ 2 ചിത്രീകരണം ഉടൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories