TRENDING:

Jailer | വിക്രത്തിന്‍റെ ആഗോള കളക്ഷന്‍ ഒരാഴ്ച കൊണ്ട് മറികടന്ന് രജനിയുടെ ജയിലര്‍

Last Updated:
തമിഴിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ  4 സിനിമകളില്‍ വിക്രത്തെ മറികടന്ന് മൂന്നാമതാണ് ഇപ്പോള്‍ ജയിലര്‍.
advertisement
1/9
Jailer | വിക്രത്തിന്‍റെ ആഗോള കളക്ഷന്‍ ഒരാഴ്ച കൊണ്ട് മറികടന്ന് രജനിയുടെ ജയിലര്‍
തെന്നിന്ത്യന്‍ ബോക്സ് ഓഫീസ് വേട്ട തുടര്‍ന്ന് രജനികാന്ത് ചിത്രം ജയിലര്‍. ആഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ കളക്ഷനില്‍ അതിശയകരമായ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
advertisement
2/9
നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് സിനിമയുടെ ചരിത്രത്തിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി ജയിലര്‍ മാറിക്കഴിഞ്ഞു. 
advertisement
3/9
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 375.40 കോടിയിലധികമാണ് നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍ ചില ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ചിത്രത്തിന്‍റെ കളക്ഷന്‍ ഇതിനോടകം 400 കോടി പിന്നിട്ട് കഴിഞ്ഞു.
advertisement
4/9
ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നായി ഇതിനോടകം ജയിലര്‍ 225.65 കോടി നേടിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ പ്രവര്‍ത്തി ദിനമായ ആഗസ്റ്റ് 16ന് ചിത്രം നേടിയത് 15 കോടിയോളമാണ്.
advertisement
5/9
ഇന്ത്യക്ക് പുറമെ യുഎസ്എ, യുഎഇ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ റിപ്പോര്‍ട്ട്. 
advertisement
6/9
ഇതിനെല്ലാം പുറമെ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ വിക്രം സിനിമയുടെ ആഗോള കളക്ഷന്‍ ജയിലര്‍ മറികടന്നെന്നാണ് റിപ്പോര്‍ട്ട്.
advertisement
7/9
തമിഴിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ  4 സിനിമകളില്‍. വിക്രത്തെ മറികടന്ന് മൂന്നാമതാണ് ഇപ്പോള്‍ ജയിലര്‍.
advertisement
8/9
രജനികാന്ത്- ഷങ്കര്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ 2.0 ആണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതായി മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനുമുണ്ട്.
advertisement
9/9
സിനിമയിലെ മോഹന്‍ലാലിന്‍റെ മാസ്മരിക പ്രകടനത്തിലൂടെ കേരളത്തിലും ജയിലര്‍ മികച്ച കളക്ഷന്‍ നേടി. ഓഗസ്റ്റ് 15വരെയുള്ള കണക്ക് പ്രകാരം 33 കോടിയോളമാണ് ജയിലറിന്‍റെ കേരളത്തിലെ കളക്ഷന്‍.
മലയാളം വാർത്തകൾ/Photogallery/Film/
Jailer | വിക്രത്തിന്‍റെ ആഗോള കളക്ഷന്‍ ഒരാഴ്ച കൊണ്ട് മറികടന്ന് രജനിയുടെ ജയിലര്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories