TRENDING:

എൺപതുകളുടെ റീ യൂണിയൻ ആഘോഷം; പങ്കെടുത്തത് മോഹൻലാലും ചിരഞ്ജീവിയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ

Last Updated:
കൂടിച്ചേരലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു (റിപ്പോർട്ട്- കെ ഇ ദിവ്യ)
advertisement
1/6
എൺപതുകളുടെ റീയൂണിയൻ ;പങ്കെടുത്തത് മോഹൻലാലും ചിരഞ്ജീവിയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ
ഓർമ്മകൾ പുതുക്കാനും സൗഹൃദം പങ്കുവയ്ക്കാനുമുള്ള കൂടിച്ചേരലുകൾ സിനിമാമേഖലയിൽ പതിവാണ്. അത് സൂപ്പർ താരങ്ങളുടെ കൂടിച്ചേരലുകൾ ആകുമ്പോൾ ഭംഗിയേറും. എൺപതുകളുടെ കാലഘട്ടത്തിൽ സിനിമയിലെത്തി നായികനായകന്മായ ദക്ഷിണേന്ത്യൻ താരങ്ങൾ ഇത്തവണയും പതിവ് തെറ്റിക്കാതെ ഒത്തുകൂടി. തുടർച്ചയായ പത്താം വർഷമാണ് താരങ്ങളുടെ കൂടിച്ചേരൽ.
advertisement
2/6
ഹൈദരാബാദിലുള്ള ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു ഇത്തവണ ഒത്തുകൂടൽ. കൂടിച്ചേരലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കറുപ്പും സ്വർണനിറത്തിലുള്ള വസ്ത്രമായിരുന്നു ഇത്തവണത്തെ ഡ്രസ് കോഡ്. ഓരോ വർഷവും ഓരോ കളറിലുള്ള ഡ്രസ്കോഡിലാണ് താരങ്ങളുടെ കൂടിച്ചേരലുകൾ.
advertisement
3/6
കറുപ്പിൽ ഗോൾഡൻ വർക്കുള്ള ഷർട്ടുമിട്ടാണ് മോഹൻലാൽ പാർട്ടിക്കെത്തിയത്. ചിരഞ്ജീവി, മോഹൻലാൽ, ജയറാം, റഹ്മാൻ, ശരത്കുമാർ, പ്രഭു, നാഗാർജുന, ജാക്കി ഷ്റോഫ്, വെങ്കിടേഷ് തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ നടന്മാരെല്ലാം പാർട്ടിയിൽ പങ്കെടുത്തു.
advertisement
4/6
ലിസി, സുഹാസിനി, ഖുശ്ബു, അമല, മേനക, അംബിക, ജയപ്രഭ,സുമലത, രേവതി ശോഭന തുടങ്ങി ജനപ്രിയ നടികളും കൂടിച്ചേരലിന്റെ ഭാഗമായി.
advertisement
5/6
കമൽഹാസനും രജനീകാന്തും മറ്റ് തിരക്കുകളുള്ളതിനാൽ കൂട്ടായ്മയിൽ എത്തിച്ചേർന്നില്ല.
advertisement
6/6
ചിരഞ്ജീവിയുടെ വീട്ടിലായതിനാൽ ഇത്തവണ മകൻ രാം ചരൺ തേജയും എല്ലാ കാര്യത്തിലും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. പാട്ടും ഡാൻസുമൊക്കെയായാണ് താരങ്ങൾ കൂടിച്ചേരൽ ആഘോഷമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Film/
എൺപതുകളുടെ റീ യൂണിയൻ ആഘോഷം; പങ്കെടുത്തത് മോഹൻലാലും ചിരഞ്ജീവിയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories