TRENDING:

സായ് ശ്വേത ടീച്ചർ അധ്യാപികയാവും മുൻപെത്തിയത് കലാഭവൻ മണി ചിത്രത്തിൽ; നിർമ്മാതാവിന്റെ ഓർമ്മകൾ

Last Updated:
Sai Swetha teacher had acted in Kalabhavan Mani movie | 2009ലാണ് സായ് ശ്വേത ടീച്ചർ അഭിനയിച്ച ചിത്രം വെള്ളിത്തിരയിലെത്തുന്നത്. ഓർമ്മകളുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ
advertisement
1/6
സായ് ശ്വേത ടീച്ചർ അധ്യാപികയാവും മുൻപെത്തിയത് കലാഭവൻ മണി ചിത്രത്തിൽ
'മക്കളേ' എന്ന് വാത്സല്യത്തോടെ വിളിച്ച് മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞു കൊടുത്ത സായ് ശ്വേത ടീച്ചർ ഇന്ന് എല്ലാവർക്കും സ്റ്റാർ ആണ്. എന്നാൽ ഈ സ്റ്റാർ ആദ്യം ഉദിച്ചത് വെള്ളിത്തിരയിലാണ്. കലാഭവൻ മണി ചിത്രത്തിലൂടെയാണ് സായ് ടീച്ചറുടെ സിനിമാ പ്രവേശം. അന്നത്തെ ഓർമ്മകളുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ എത്തുന്നു
advertisement
2/6
"ടി.വി.യിൽ കണ്ടപ്പോൾ മുതൽ ഒരു സംശയം ഈ ടീച്ചറെ എവിടയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീർക്കാൻ ആർട്ട്‌ ഡയറക്ടർ രാജേഷ് കൽപത്തൂരിനെ വിളിച്ചു .അതോടെ സംശയം തീർന്നു. 2005ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക്‌ ചെയ്ത സിനിമയിൽ അഭിനയിക്കാൻ വന്ന ആ മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ്‌ ടീച്ചർ എന്ന്...' (തുടരുന്നു)
advertisement
3/6
"പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങൾ വാരി കൂട്ടിയ കുഞ്ഞു സായി. ടീച്ചർ ആയപ്പോൾ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു. ഇന്നലെ ടീച്ചർ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാൻ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചർമാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്റെ‍യും അഭിനന്ദനങ്ങൾ." ഷിബു ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ആ സിനിമ റിലീസ് ആയത് 2009ൽ. നായകൻ കലാഭവൻ മണി. ആ സിനിമ ഏതെന്നറിയണ്ടേ?
advertisement
4/6
"മാനത്തെകൊട്ടാരം ഡയറക്ടർ സുനിൽ സംവിധാനം ചെയ്ത 'കഥപറയും തെരുവോരം' എന്ന സിനിമയായിരുന്നു അത്. കുറേ കുട്ടികൾ ആയിരുന്നു മെയിൻ. ഭിക്ഷാടനത്തിന് എതിരെയുള്ള സിനിമ . ഈ സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ/അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ജിബി മാളയും ജോജുവുമാണ് ഇപ്പോൾ മോഹൻലാൽ ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' സംവിധാനം ചെയ്‌തവർ." ഷിബു ജി. സുശീലൻ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു
advertisement
5/6
പത്മപ്രിയയായിരുന്നു ഈ സിനിമയിലെ നായിക
advertisement
6/6
ക്‌ളാസ് എടുത്ത് ഹിറ്റ് ആയെങ്കിലും കനത്ത ട്രോളുകളായിരുന്നു സായ് ടീച്ചർക്ക്. എന്നാൽ എല്ലാവരോടും ഫേസ്ബുക് പോസ്റ്റ് വഴി തന്റെ നന്ദി അറിയിച്ചാണ് ടീച്ചർ പ്രതികരിച്ചത്
മലയാളം വാർത്തകൾ/Photogallery/Film/
സായ് ശ്വേത ടീച്ചർ അധ്യാപികയാവും മുൻപെത്തിയത് കലാഭവൻ മണി ചിത്രത്തിൽ; നിർമ്മാതാവിന്റെ ഓർമ്മകൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories