പ്രിയങ്ക ചോപ്ര സന്ദർശിച്ച സലൂണിന് പിഴ ചുമത്തി; കാരണമുണ്ട്
- Published by:user_57
- news18-malayalam
Last Updated:
Salon that served Priyanka Chopra fined | തലമുടി കളർ ചെയ്യാൻ വേണ്ടിയായിരുന്നു സന്ദർശനം
advertisement
1/6

നടി പ്രിയങ്ക ചോപ്ര സന്ദർശിച്ച സലൂണിന് പിഴ ചുമത്തിയതായി റിപ്പോർട്ട്. അമ്മ മധു ചോപ്രയ്ക്കും വളർത്തുനായ ഡയാനയ്ക്കുമൊപ്പമാണ് പ്രിയങ്ക സലൂൺ സന്ദർശിച്ചത്. തലമുടി കളർ ചെയ്യാൻ വേണ്ടിയായിരുന്നു സന്ദർശനം. സലൂണിന്റെ ഉടമയെ താക്കീതു നൽകി വിട്ടയച്ചു എന്നായിരുന്നു തുടക്കത്തിൽ പുറത്തു വന്ന റിപ്പോർട്ട്
advertisement
2/6
സലൂണിൽ പോയതായി പ്രിയങ്കയുടെ വക്താവ് പ്രസ്താവനയിലൂടെ സമ്മതിച്ചിരുന്നു. സന്ദർശനത്തിനായി എല്ലാവിധ മാർഗ്ഗരേഖകളും പൂർത്തിയാക്കിയ ശേഷമാണ് പോയത് എന്നും പ്രസ്താവനയിൽ പറയുന്നു. 'ടെക്സറ് ഫോർ യു' എന്ന എന്ന സിനിമയ്ക്ക് വേണ്ടി തലമുടിയിൽ നിറം പിടിപ്പിക്കാൻ വേണ്ടിയുള്ള സന്ദർശനമായിരുന്നു. എന്നാൽ പിഴ ചുമത്താൻ ഒരു പ്രത്യേക കാരണം ഇതായിരുന്നു
advertisement
3/6
ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. യു.കെ.യിലെ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന പേരിലാണ് സലൂണിന് പിഴ ഈടാക്കിയത്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന പേരിൽ പോലീസ് അന്വേഷണം നടത്തിയ ശേഷമാണ് നടപടി
advertisement
4/6
സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മെട്രോപൊളിറ്റൻ പോലീസ് സലൂണിന് പിഴ ചുമത്തി എന്നാണ് റിപ്പോർട്ട്. സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രമാണ് സലൂൺ തുറന്നതെന്നും പൊതുജനങ്ങൾക്കായി തുറന്നതല്ലെന്നും പോലീസ് പറഞ്ഞതായി റിപ്പോർട്ട്. സിനിമ ഷൂട്ടിങ്ങിൻറെ എല്ലാ തയാറെടുപ്പുകളും സെറ്റിൽ മാത്രമേ ചെയ്യാവൂ എന്ന് നിബന്ധനയുള്ളതായും പോലീസ് അറിയിച്ചു
advertisement
5/6
നിയമാനുസൃതമായി ലഭിച്ച രേഖ പോലീസിൽ നൽകി എന്നും പ്രിയങ്ക ചോപ്രയുടെ പ്രസ്താവനയിൽ പറയുന്നു. കോവിഡ് കേസുകളുടെ എണ്ണം ഉയർന്നതിൽ പിന്നീട് ഇവിടെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്
advertisement
6/6
എല്ലാവരും കോവിഡ് ടെസ്റ്റ് എടുത്ത ശേഷമാണ് സിനിമ ചിത്രീകരണം നടക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു