TRENDING:

Samyuktha Varma | ഇവിടെ പ്രായം റിവേഴ്‌സ് ഗിയറിലാ; കുത്താമ്പുള്ളിയിൽ തിളങ്ങി സംയുക്ത വർമ്മ

Last Updated:
ചിത്രങ്ങൾ പറയും, സംയുക്തയ്ക്ക് പണ്ടത്തേക്കാൾ ചെറുപ്പം
advertisement
1/7
ഇവിടെ പ്രായം റിവേഴ്‌സ് ഗിയറിലാ; കുത്താമ്പുള്ളിയിൽ തിളങ്ങി സംയുക്ത വർമ്മ
സാരി ചുറ്റി, ഭാര്യയുടെയും അമ്മയുടെയും വേഷങ്ങളിൽ തിളങ്ങുമ്പോൾ, സംയുക്ത വർമ്മ (Samyuktha Varma) എന്ന നായികയ്ക്ക് കഷ്‌ടിച്ച് 20 വയസ്സ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ പലരും അറിഞ്ഞിരുന്നില്ല. പ്രായത്തേക്കാൾ പക്വതയുള്ള റോളുകൾ കൈകാര്യം ചെയ്യുന്നതിൽ സംയുക്തയ്ക്കു തന്റെതായ ശൈലി ഉണ്ടായിരുന്നു. ആ അഭിനയ പാടവത്തിന് ആരാധകരും ഏറെയായിരുന്നു
advertisement
2/7
ഇന്ന് 30നോടടുത്താൽ പോലും നായികമാർക്ക് സ്കൂൾ, കോളേജ് വിദ്യാർത്ഥിനിയുടെ വേഷം ചെയ്യാനുള്ള അവസരം ലഭിക്കുമ്പോൾ, ഇരുത്തം വന്ന വേഷങ്ങളിൽ തിളങ്ങിയ സംയുക്ത തന്റെ 23-ാം വയസ്സിൽ ബിജു മേനോന്റെ ഭാര്യയായി ബിഗ് സ്‌ക്രീനിൽ നിന്നും മറഞ്ഞു. സോഷ്യൽ മീഡിയയിൽ തരക്കേടില്ലാത്ത വിധം സജീവമായ സംയുക്ത കുത്താമ്പുള്ളി സാരി അണിഞ്ഞ ലുക്കിലെ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
3/7
പ്രായം റിവേഴ്‌സ് ഗിയറിൽ ഓടുന്നയാൾ മമ്മൂട്ടി മാത്രമല്ല, നടിമാരുടെ കാര്യത്തിൽ അതിൽ സംയുക്തയ്ക്കും നല്ലൊരു പങ്കുണ്ട് എന്ന് ഈ ചിത്രങ്ങൾ തെളിയിക്കും. 42-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്നതിൽ സംയുക്ത പുലർത്തുന്ന ശ്രദ്ധയ്ക്ക് ഈ ചിത്രങ്ങൾ മാത്രം മതി
advertisement
4/7
യോഗയിൽ പ്രാവീണ്യമുള്ള സംയുക്ത ചിട്ടയായ ജീവിത ശൈലിയിലൂടെ തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തി പോരുന്നുണ്ട്. ഏക മകൻ ദക്ഷ് ധാർമിക്കിന്റെ അമ്മയുടെ റോളിലും ബിജുവിന്റെ ഭാര്യയുടെ റോളിലും ജീവിതത്തിൽ സംയുക്തയുടെ കോൾ ഷീറ്റ് ഫുൾ ആണ്
advertisement
5/7
ഇടയ്ക്ക് ഒരു പരസ്യ ചിത്രത്തിലൂടെ സംയുക്ത ചെറിയ തോതിൽ മടങ്ങിവരവ് നടത്തിയിരുന്നു. എന്നാലും താരം എപ്പോഴാണ് സിനിമയിൽ അഭിനയിക്കുക എന്ന ചോദ്യത്തിന്റെ കാര്യത്തിൽ ഒരു മുടക്കവും ഉണ്ടായിട്ടില്ല
advertisement
6/7
കസിൻ ഉത്തര ഉണ്ണിയുടെ വിവാഹത്തിന് വധൂവരന്മാർക്കൊപ്പം സംയുക്തയും ബിജുവും മകനും
advertisement
7/7
യോഗ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംയുക്ത വർമ്മ
മലയാളം വാർത്തകൾ/Photogallery/Film/
Samyuktha Varma | ഇവിടെ പ്രായം റിവേഴ്‌സ് ഗിയറിലാ; കുത്താമ്പുള്ളിയിൽ തിളങ്ങി സംയുക്ത വർമ്മ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories