വർഷങ്ങൾക്ക് ശേഷം കേരളത്തിന് പുറത്തു ചിത്രീകരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം; 'ഹൃദയപൂർവ്വം' പൂനെയിൽ
- Published by:meera_57
- news18-malayalam
Last Updated:
ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്
advertisement
1/6

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് (Sathyan Anthikkad) - മോഹൻലാൽ കോംബോയുടെ 'ഹൃദയപൂർവ്വം' (Hridayapoorvam) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനെയിൽ നടന്നു വരുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കേരളത്തിലെ ഭാഗങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനെയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്
advertisement
2/6
പൂനെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് ലൊക്കേഷനിൽ വച്ചു പറയുകയുണ്ടായി. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്. 'മണ്ടന്മാർ ലണ്ടനിൽ' എന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്. മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻ സിറ്റിയുമായ പൂനെയിലാണ് ചിത്രീകരണം (തുടർന്ന് വായിക്കുക)
advertisement
3/6
ധാരാളം മലയാളികൾ വസിക്കുന്ന ഒരു നഗരമാണ് പൂനെ. മലയാളി അസ്സോസ്സിയേഷനുകളും ഇവിടെ സജീവമാണ്. പൂനെ നഗരം അരിച്ചു പെറുക്കിയുള്ള ചിത്രീകരണമാണ് സത്യൻ അന്തിക്കാട് നടത്തുന്നത്. കേരളത്തിലെ ചിത്രീകരണം ഷെഡ്യൂൾ ചെയ്തതിനു ശേഷം എമ്പുരാൻ്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടിയുള്ള ചടങ്ങുകൾക്കായി മോഹൻലാൽ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം സഞ്ചരിക്കുകയും പങ്കെടുക്കുകയും ചെയ്തുപോന്നു. ചിത്രം പ്രദർശനത്തിനെത്തി വിജയത്തിൻ്റെ പ്രതികരണങ്ങൾക്കിടയിലാണ് 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിൻ്റെ പൂനെ ഷെഡ്യൂൾ ആരംഭിച്ചത്
advertisement
4/6
ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനെയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഊഷ്മളമായ ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു. എന്നും മനസ്സിൽ ചേർത്തു നിർത്താൻ പറ്റുന്ന ഒരുപാടു മുഹൂർത്തങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെ സമ്മാനിക്കും എന്നാണുറപ്പ്. ചിത്രത്തിൻ്റെ കഥാപരമായ കാര്യങ്ങളിലേക്ക് കടക്കില്ലെന്ന് സംവിധായകൻ വ്യക്തമാക്കി
advertisement
5/6
സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും, ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ. ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി
advertisement
6/6
ഗാനങ്ങൾ - മനു മഞ്ജിത്ത്, സംഗീതം - ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് നാരായണൻ, മേക്കപ്പ് - പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ - സമീരാ സനീഷ്, സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി; പ്രൊഡക്ഷൻ മാനേജർ - ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, സ്റ്റിൽസ് - അമൽ സി. സദർ
മലയാളം വാർത്തകൾ/Photogallery/Film/
വർഷങ്ങൾക്ക് ശേഷം കേരളത്തിന് പുറത്തു ചിത്രീകരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം; 'ഹൃദയപൂർവ്വം' പൂനെയിൽ