TRENDING:

അർജുൻ റെഡ്ഡിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നില്ല; വെളിപ്പെടുത്തി നടൻ

Last Updated:
വെണ്ണെല എന്ന ചിത്രത്തിലെ ശർവാനന്ദിന്റെ പ്രകടനം കണ്ടാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക അദ്ദേഹത്തെ സമീപിച്ചത്.
advertisement
1/7
അർജുൻ റെഡ്ഡിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നില്ല; വെളിപ്പെടുത്തി നടൻ
വിജയ് ദേവരകൊണ്ടയ്ക്ക് ഇന്ത്യ മുഴുവൻ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് അർജുൻ റെഡ്ഡി. ചിത്രത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തെ കുറിച്ച് ആർക്കും എതിരഭിപ്രായമുണ്ടായിരിക്കുകയില്ല. അത്ര മികച്ച രീതിയിലാണ് അർജുൻ റെഡ്ഡിയായി വിജയ് സ്ക്രീനിൽ നിറഞ്ഞാടിയത്.
advertisement
2/7
ബോളിവുഡിൽ ഷാഹിദ് കപൂർ കബീർ സിങ്ങായി എത്തിയിരുന്നെങ്കിലും അർജുൻ റെഡ്ഡിയായി വിജയ് ദേവരകൊണ്ടയെ അല്ലാതെ മറ്റൊരാളെ ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, അർജുൻ റെഡ്ഡിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നില്ല എന്നതാണ് വാസ്തവം. തെലുങ്ക് താരം ശർവാനന്ദിനെയായിരുന്നു സംവിധായകൻ ഈ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത്.
advertisement
3/7
ശർവാനന്ദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വെണ്ണെല എന്ന ചിത്രത്തിലെ ശർവാനന്ദിന്റെ പ്രകടനം കണ്ടാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക അദ്ദേഹത്തെ സമീപിച്ചത്. തന്റെ ആദ്യ ചിത്രമായ അർജുൻ റെഡ്ഡിയുടെ കഥയുമായി അദ്ദേഹം സമീപിച്ചതും ശർവാനന്ദിനെയായിരുന്നു. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
advertisement
4/7
സന്ദീപ് അർജുൻ റെഡ്ഡിയുടെ കഥ ആദ്യം പറയുന്നത് തന്നോടാണ്. അദ്ദേഹത്തിന് ചിത്രം നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സന്ദീപിന് അത് വലിയ ഉത്തരവാദിത്തമാകുമെന്ന് കരുതിയ ശർവാനന്ദ് ചില നിർമാതാക്കളെ സമീപിച്ചു. എന്നാൽ ചിത്രം അൽപം വെല്ലുവിളി നിറഞ്ഞതാകുമെന്ന് നിർമാതാക്കൾ കരുതിയതിനാൽ ആ പ്രൊജക്ട് നടന്നില്ല. ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും ശർവാനന്ദ് തുറന്നു പറയുന്നു.
advertisement
5/7
സിനിമ പുറത്തിറങ്ങി സൂപ്പർ ഹിറ്റായതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെയായിരുന്നു അർജുൻ റെഡ്ഡിയായി എത്തേണ്ടിയിരുന്നത് എന്ന് മനസ്സിലായെന്നും ശർവാനന്ദ് സമ്മതിക്കുന്നു.
advertisement
6/7
തെലങ്കിൽ സൂപ്പർഹിറ്റായ അർജുൻ റെഡ്ഡി ബോളിവുഡിലും സന്ദീപ് വങ്ക ഒരുക്കിയിരുന്നു. ഷാഹിദ് കപൂറും കിയാര അദ്വാനിയുമായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. സിനിമയ്ക്ക് തന്റെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്നാണ് മുമ്പൊരു അഭിമുഖത്തിൽ സന്ദീപ് പറഞ്ഞത്. ജീവിതത്തിൽ തനിക്കുണ്ടായ ചില അനുഭവങ്ങൾ സിനിമയിൽ സ്വാധീനിച്ചതായി സംവിധായകൻ പറയുന്നു.
advertisement
7/7
സിനിമയിൽ എത്തുന്നതിന് മുമ്പ് സന്ദീപ് വങ്കയും ഫിസിയോതെറാപ്പിയാണ് പഠിച്ചത്. സിനിമ പൂർണമായും തന്റെ കഥയല്ലെങ്കിലും ജീവിതത്തിലെ ചില കാര്യങ്ങൾ സിനിമയിലുണ്ട്. സിനിമ കണ്ട മെഡിക്കൽ കോളേജിലെ തന്റെ സഹപാഠികളിൽ പലരും തന്നെ ഓർമ വന്നതായി പറഞ്ഞുവെന്നും സംവിധായകൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
അർജുൻ റെഡ്ഡിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നില്ല; വെളിപ്പെടുത്തി നടൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories