TRENDING:

Sushant Singh Rajput | മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളിൽ സെർച്ച് ചെയ്ത മൂന്ന് കാര്യങ്ങൾ

Last Updated:
മൂന്ന് കാര്യങ്ങളാണ് സുശാന്ത് തുടർച്ചയായി സെർച്ച് ചെയ്തത്.
advertisement
1/8
Sushant Singh Rajput | മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളിൽ സെർച്ച് ചെയ്ത 3 കാര്യങ്ങൾ
മരണത്തിന് തൊട്ടു മുമ്പ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് ഗൂഗിളിൽ സെർച്ച് ചെയ്ത കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് കാര്യങ്ങളാണ് സുശാന്ത് തുടർച്ചയായി സെർച്ച് ചെയ്തത്.
advertisement
2/8
സ്വന്തം പേരിൽ വന്ന വാർത്തകളാണ് സുശാന്ത് സെർച്ച് ചെയ്ത ഒരു കാര്യം. സുശാന്തിന്റെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ മാനേജർ ദിഷ സലിനെ കുറിച്ചും സെർച്ച് ചെയ്തു. ഇതു കൂടാതെ മാനസികാരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങളും ഗൂഗിൾ ചെയ്തതായി മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
3/8
ജൂൺ 14നാണ് സുശാന്തിനെ സ്വന്തം വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ഇതിന് മണിക്കൂറുകൾക്ക് മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളിൽ സെർച്ച് ചെയ്തു.
advertisement
4/8
സുശാന്തിന്റെ മൊബൈൽ ഫോൺ, ലാപ് ടോപ്പ് എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് പരിശോധന നടത്തിയിരുന്നു. ഇതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
advertisement
5/8
അതേസമയം, സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. എല്ലാ അക്കൗണ്ടുകളിൽ നിന്നും ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം 2.8 കോടി രൂപയുടെ ട്രാൻസാക്ഷൻ നടന്നതാണ് ഏറ്റവും കൂടിയ ഇടപാട്. ഇത് ജിഎസ്ടി ഇനത്തിലാണെന്നും വ്യക്തമായിട്ടുണ്ട്.
advertisement
6/8
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ശേഖരിച്ചത്. മാനേജർ ദിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തന്റെ പേര് മാധ്യമങ്ങൾ കൂട്ടിച്ചേർക്കുമോ എന്ന കാര്യത്തിൽ സുശാന്തിന് ആശങ്കയുണ്ടായിരുന്നതായാണ് അനുമാനിക്കുന്നതെന്നും ഇക്കാരണത്താലാകാം ഗൂഗിൾ സെർച്ച് നടത്തിയതെന്നുമാണ് നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
advertisement
7/8
മൂന്ന് മനോരോഗ വിദഗ്ധരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരാളെ മരണത്തിന് ഒരു മാസം മുമ്പും സുശാന്ത് സമീപിച്ചിരുന്നു. സുശാന്തിന് മരുന്നുകൾ നിർദേശിച്ചതായും ഈ ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.
advertisement
8/8
മനശാസ്ത്രജ്ഞന്റെ നിർദേശപ്രകാരം സുശാന്ത് മരുന്നുകൾ കഴിച്ചിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തും ജോലിക്കാരും പൊലീസിനെ അറിയിച്ചിരുന്നു. ഭേദമുണ്ടെന്ന് തോന്നിയതോടെ സുശാന്ത് മരുന്ന് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput | മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളിൽ സെർച്ച് ചെയ്ത മൂന്ന് കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories