ബി ഗ്രേഡ് നടിമാരെന്ന പരാമർശം; കങ്കണയ്ക്ക് താപ്സി പന്നുവിൻറെ മറുപടി
- Published by:Gowthamy GG
- news18-malayalam
Last Updated:
അടുത്തിടെ ഒരു അഭിമുഖത്തിലാണ് കങ്കണ താപ്സിയെയും സ്വരയെയും ബി ഗ്രേഡ് നടിമാരെന്ന് പരാമർശിച്ചത്. ഇതിനാണ് താപ്സി മറുപടി നൽകിയിരിക്കുന്നത്.
advertisement
1/9

ചാനൽ ഷോയിൽ തന്നെയും സ്വരഭാസ്കറിനെയും ബി ഗ്രേഡ് നടിയെ വിളിച്ച കങ്കണ റണൗട്ടിന് മറുപടിയുമായി നടി താപ്സി പന്നു.
advertisement
2/9
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തി പിന്നാലെ റിപ്പബ്ലിക് ടിവിയുടെ ഷോയിൽ പങ്കെടുത്തു കൊണ്ട് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് സംസാരിക്കവെയാണ് കങ്കണ താപ്സിയെയും സ്വരയെയും ബി ഗ്രേഡ് നടിയെന്ന് പരാമർശിച്ചത്.
advertisement
3/9
'സിനിമയ്ക്ക് പുറത്തു നിന്ന് വന്ന എന്നാൽ ഇപ്പോൾ അതിനകത്തു നിൽക്കുന്ന സ്വാർഥരായ ബി ഗ്രേഡ് നടിമാരായ താപ്സി പന്നുവും സ്വര ഭാസ്കറും പറഞ്ഞേക്കാം അവർ ബോളിവുഡിനെ സ്നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങൾ ബോളിവുഡിനെ സ്നേഹിക്കുന്നുവെങ്കിൽ, കരൺ ജോഹറിനെ സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് നിങ്ങളിപ്പോഴും ബി ഗ്രേഡ് നടിമാരായി തുടരുന്നു.
advertisement
4/9
ആലിയയെക്കാളും അനന്യയെക്കാളും സുന്ദരിമാരാണ് നിങ്ങൾ, അവരെക്കാൾ മികച്ച നടിമാരാണ്. എന്നിട്ടും എന്തേ സിനിമകൾ ലഭിക്കുന്നില്ല. നിങ്ങളുടെ നിലനിൽപ് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്" എന്നായിരുന്നു കങ്കണ പറഞ്ഞത്.
advertisement
5/9
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താപ്സി ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
advertisement
6/9
കരൺ ജോഹറിനെയോ അവർ ആരോപിക്കുന്ന ആരെയെങ്കിമോ ഞാൻ ഇഷ്ടപ്പെടുന്നുവെന്ന് ഒരിടത്തും ഞാൻ പരാമർശിച്ചിട്ടില്ല. ഞാൻ അവരെ വെറുക്കുന്നുവെന്നും ഒരിക്കലും പറഞ്ഞിട്ടില്ല. അതിനാൽ, അവർ വെറുക്കുന്ന ഒരാളെ നിങ്ങൾ വെറുക്കുന്നില്ല എന്നത് ‘നിങ്ങൾ ആ വ്യക്തിയെ ഇഷ്ടപ്പെടുന്നു എന്നാണോ? താപ്സി ചോദിക്കുന്നു.
advertisement
7/9
ട്വിറ്ററിലൂടെയും താപ്സി ഇതിന് മറുപടി നൽകിയിട്ടുണ്ട്. പത്ത്, പ്ലസ്ടു റിസൽട്ടിന് പിന്നാലെ ഞങ്ങളുടെ ഗ്രേഡ് കിട്ടിയെന്നറിഞ്ഞു. ഔദ്യോഗികമായി ഗ്രേഡ് സിസ്റ്റം പിന്തുടരാൻ തുടങ്ങിയോ? ഇതുവരെ നമ്പർ സിസ്റ്റം അല്ലേ പിന്തുടർന്നിരുന്നത്" താപ്സി ട്വീറ്റ് ചെയ്തു.
advertisement
8/9
താപ്സിക്കു പുറമെ സ്വരയെയും കങ്കണ ബി ഗ്രേഡ് എന്ന് പരാമർശിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിനു പിന്നാലെ കരൺ ജോഹർ ആദിത്യ ചോപ്ര എന്നിവര്‍ക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു.
advertisement
9/9
ആദിത്യ ചോപ്രയും കരൺ ജോഹറും സിനിമാ മേഖലയിലെ പുറത്തുനിന്നുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
ബി ഗ്രേഡ് നടിമാരെന്ന പരാമർശം; കങ്കണയ്ക്ക് താപ്സി പന്നുവിൻറെ മറുപടി