TRENDING:

'ദ കേരള സ്റ്റോറി' തിയേറ്ററുകളും ഒടിടിയും കടന്ന് ദൂരദർശനിൽ; സംപ്രേഷണം വെള്ളിയാഴ്ച രാത്രി

Last Updated:
ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ 'ദ കേരള സ്റ്റോറി' വിവാദങ്ങളിൽ അകപ്പെട്ടിരുന്നു
advertisement
1/6
'ദ കേരള സ്റ്റോറി' തിയേറ്ററുകളും ഒടിടിയും കടന്ന് ദൂരദർശനിൽ; സംപ്രേഷണം വെള്ളിയാഴ്ച  രാത്രി
വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ സംപ്രേഷണ തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.
advertisement
2/6
ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ 'ദ കേരള സ്റ്റോറി' വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ആദ ശർമയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമിച്ചത് ബോളിവുഡ് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു.
advertisement
3/6
കഴിഞ്ഞ വർഷം മെയ് 5നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് സീ5 ലൂടെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച 'ദ കേരള സ്റ്റോറി' വാങ്ങാൻ ഒടിടി പ്ലാറ്റ്ഫോമുകൾ തയ്യാറാകുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
advertisement
4/6
ചിത്രത്തിന് ഇതുവരെ മികച്ച കരാർ ലഭിക്കാത്തതിനാലാണ് ഒടിടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് താല്‍പ്പര്യമില്ലെന്ന കാരണം പറഞ്ഞാണ് പല ഒടിടി പ്ലാറ്റഫോമുകളും ചിത്രം വാങ്ങാൻ തയാറാകാത്തതതെന്നും അന്ന് സുദീപ്തോ സെൻ പറഞ്ഞിരുന്നു.
advertisement
5/6
തിയേറ്ററുകളിലെത്തിയപ്പോള്‍ വിമർശനങ്ങൾക്കിടയിലും ബോക്സോഫീസിൽ മികച്ച വിജയം സിനിമ സ്വന്തമാക്കിയിരുന്നു. 30 കോടി ബജറ്റിൽ നിർമിച്ച സിനിമ ആഭ്യന്തര മാർക്കറ്റിൽ ചിത്രം 238 കോടിയോളം നേടിയെന്നായിരുന്നു റിപ്പോർട്ട്.
advertisement
6/6
ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് സിനിമ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
'ദ കേരള സ്റ്റോറി' തിയേറ്ററുകളും ഒടിടിയും കടന്ന് ദൂരദർശനിൽ; സംപ്രേഷണം വെള്ളിയാഴ്ച രാത്രി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories