TRENDING:

വില്ലനാകുന്ന 'ജോക്കർ'; സിനിമ റിലീസായ നഗരങ്ങളിൽ കനത്ത സുരക്ഷ

Last Updated:
സിനിമ പ്രദർശനത്തിനെത്തുമ്പോൾ നഗരങ്ങളിൽ അക്രമസംഭവങ്ങൾ വർദ്ധിക്കുമെന്ന ഭീതിയാണ് അധികൃതർക്ക്
advertisement
1/3
വില്ലനാകുന്ന 'ജോക്കർ'; സിനിമ റിലീസായ നഗരങ്ങളിൽ കനത്ത സുരക്ഷ
ജീവിതത്തിൽ ഉടനീളം അപമാനവും പരിഹാസവും ഏറ്റുവാങ്ങുന്ന ജോക്കർ ഒടുവിൽ വില്ലനായി മാറുന്ന കഥ പറയുന്ന ചിത്രം റിലീസിനെത്തി. 'ജോക്കർ' സിനിമ റിലീസായ നഗരങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. സിനിമ പ്രദർശനത്തിനെത്തുമ്പോൾ നഗരങ്ങളിൽ അക്രമസംഭവങ്ങൾ വർദ്ധിക്കുമെന്ന ഭീതിയാണ് അധികൃതർക്ക്.
advertisement
2/3
ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രമാണ് 'ജോക്കർ'. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രം ഏതുനിമിഷവും അക്രമസംഭവങ്ങൾക്ക് വഴിമരുന്നിട്ടേക്കാമെന്നാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. 2008ൽ ജോക്കർ കഥാപാത്രത്തെ മുൻനിർത്തി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഡാർക്ക് നൈറ്റ് എന്ന ചിത്രം റിലീസ് ആയപ്പോൾ അക്രമസംഭവങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിലായി 12 പേരാണ് കൊല്ലപ്പെട്ടത്.
advertisement
3/3
വെനീസ് ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ജോക്കർ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ വോക്കിൻ ഫീനിക്സാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ ബാറ്റ്മാൻ കഥയുമായി ബന്ധപ്പെടുത്തിയാണ് ടോഡ് ഫിലിപ്സ് പുതിയ ജോക്കറിനെ അവതരിപ്പിക്കുന്നത്. അർതർ ഫ്ലെയ്ക്ക് എന്ന സ്റ്റാൻഡപ്പ് കൊമേഡിയനായാണ് ചിത്രത്തിൽ ജോക്കറായി വോക്കിൻ ഫീനിക്സ് അഭിനയിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/Photogallery/Film/
വില്ലനാകുന്ന 'ജോക്കർ'; സിനിമ റിലീസായ നഗരങ്ങളിൽ കനത്ത സുരക്ഷ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories