TRENDING:

RDX Movie | ജയിലറിനും ജവാനുമിടയില്‍ തളരാതെ ആര്‍ഡിഎക്സ്; 80 കോടി കളക്ഷന്‍ !

Last Updated:
കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്.
advertisement
1/10
RDX Movie | ജയിലറിനും ജവാനുമിടയില്‍ തളരാതെ ആര്‍ഡിഎക്സ്; 80 കോടി കളക്ഷന്‍ !
യുവ താരങ്ങളായ ആന്‍റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആര്‍ഡിഎക്സിന്‍റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്.
advertisement
2/10
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ചിത്രം നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
advertisement
3/10
ഓണം റിലീസായി ഓഗസ്റ്റ് 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം 22 ദിവസം കൊണ്ട് 80 കോടി രൂപയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നേടിയത്.
advertisement
4/10
ഓണക്കാലത്ത് മലയാളി സിനിമ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആര്‍ഡിഎക്സിന് എതിരാളികളായി രജനികാന്തിന്‍റെ ജയിലറും പിന്നാലെ ഷാരൂഖ് ഖാന്‍റെ ജവാനും വന്നെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടി ആര്‍ഡിഎക്സ് വിജയഗാഥ രചിച്ചു.
advertisement
5/10
കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ' ആര്‍ഡിഎക്സ്' ചിത്രത്തിന്റെ പ്രമേയം.
advertisement
6/10
റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍ഡിഎക്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ<span style="color: #333333; font-size: 1rem;">. </span>
advertisement
7/10
റോബര്‍ട്ട് ആയി ഷെയ്ൻ നിഗം എത്തുമ്ബോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു. 
advertisement
8/10
കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്.
advertisement
9/10
മഹിമ നമ്പ്യാര്‍, ഐമ റോസ്മി, മാലാ പാര്‍വതി, ലാല്‍, ബാബു ആന്‍റണി, ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.  എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്,
advertisement
10/10
കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി
മലയാളം വാർത്തകൾ/Photogallery/Film/
RDX Movie | ജയിലറിനും ജവാനുമിടയില്‍ തളരാതെ ആര്‍ഡിഎക്സ്; 80 കോടി കളക്ഷന്‍ !
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories