Uorfi Javed | എന്റെ 'ആ രണ്ടും' കാണുന്നെങ്കിൽ നിങ്ങൾക്കെന്നെ ജയിലിലയക്കാം; ബിജെപി വനിതാ നേതാവിനോട് ഉർഫി ജാവേദ്
- Published by:user_57
- news18-malayalam
Last Updated:
തന്നെ വിമർശിച്ച ബി.ജെ.പി. മഹിളാ മോർച്ച നേതാവിന് മറുപടി നൽകി ഉർഫി ജാവേദ്
advertisement
1/7

അത്യന്തം വിചിത്രമായ വേഷവിധാനങ്ങളോടെ മുംബൈ തെരുവ് വീഥികളിൽ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്ന കാര്യത്തിൽ ഉർഫി ജാവേദിനെ (Uorfi Javed) മറികടക്കാൻ ആരുമില്ല. എന്നാൽ ഇക്കാരണം കൊണ്ട് വിമർശനം നേരിടുന്നതിലും ഉർഫി ഒട്ടും പിന്നിലല്ല. അടുത്തിടെ മഹാരാഷ്ട്രയിലെ ബി.ജെ.പി. മഹിളാ മോർച്ച നേതാവ് ചിത്ര വാഗ് ഉർഫിയെ വിമർശിച്ചിരുന്നു
advertisement
2/7
മുംബൈ തെരുവുകളിൽ നഗ്നതാ പ്രദർശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ വിമർശനം. മുൻപും പല കോണുകളിൽ നിന്നും ഉർഫി വിമർശനമേറ്റുവാങ്ങിയിരുന്നു. ഉർഫി ഗ്ലാമറസ് വേഷത്തിൽ കാറിൽ നിന്നും പുറത്തിറങ്ങുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു പോസ്റ്റ്. ഉർഫി ഇതിനൊരു മറുപടിയുമായി വരികയും ചെയ്തിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
'എനിക്ക് ഒരു വിചാരണ പോലും ആവശ്യമില്ല. നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ഞാൻ ഇപ്പോൾ തന്നെ ജയിലിൽ പോകാൻ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരൻ എത്രമാത്രം സമ്പാദിക്കുന്നുവെന്നും എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്നും ലോകത്തെ അറിയിക്കുക. കൂടാതെ കാലാകാലങ്ങളിൽ നിങ്ങളുടെ പാർട്ടിയിലെ ഒന്നിലധികം പുരുഷന്മാർ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ട്, ആ സ്ത്രീകൾക്ക് വേണ്ടി നിങ്ങൾ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല, ഉർഫി എഴുതി
advertisement
4/7
'അശ്ലീലത, നഗ്നത എന്നിവയുടെ നിർവചനം വ്യക്തികളിൽ നിക്ഷിപ്തമാണ്. എന്റെ ചിത്രങ്ങളിൽ നിപ്പിളും യോനിയും കാണാതെ നിങ്ങൾക്ക് എന്നെ ജയിലിലേക്ക് അയക്കാൻ കഴിയില്ല. ഇത്തരം ആളുകൾ ഇത് ചെയ്യുന്നത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണ്,' ഉർഫി തുടർന്നു
advertisement
5/7
ഒടുങ്ങാത്ത വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് ഉർഫി. രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഉയർത്തുന്ന പരാതികളും എഫ്‌ഐആറുകളും മുതൽ ബലാത്സംഗ, വധഭീഷണികളും ട്രോളും വരെ ഉൾപ്പെടെ നടി വർഷം മുഴുവനും വാർത്തകളിൽ ഇടം നേടാറുണ്ട്
advertisement
6/7
അടുത്തിടെ ബ്രേക്ക്ഫാസ്റ്റ് എന്ന നിലയിൽ മേൽവസ്ത്രത്തിനു പകരം ഭക്ഷണവും ജ്യൂസ് ഗ്ലാസും കൊണ്ട് മറച്ച നിലയിൽ ഉർഫി ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു
advertisement
7/7
ഉർഫി ജാവേദിനെ വിമർശിച്ച് മഹിളാ മോർച്ച നേതാവ് പോസ്റ്റ് ചെയ്ത ട്വീറ്റ്
മലയാളം വാർത്തകൾ/Photogallery/Film/
Uorfi Javed | എന്റെ 'ആ രണ്ടും' കാണുന്നെങ്കിൽ നിങ്ങൾക്കെന്നെ ജയിലിലയക്കാം; ബിജെപി വനിതാ നേതാവിനോട് ഉർഫി ജാവേദ്