നയൻതാര അല്ലായിരുന്നെങ്കിൽ നസ്രിയയായിരുന്നു മനസ്സിൽ; ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ച് വിഘ്നേഷ്
- Published by:Naseeba TC
- news18-malayalam
Last Updated:
ഒന്നര മണിക്കൂർ നയൻതാരയെ അടുത്ത് നിന്ന് കാണാമല്ലോ എന്നായിരുന്നു തന്റെ മനസ്സിലെന്നും വിക്കി
advertisement
1/12

തെന്നിന്ത്യയിലെ സൂപ്പർ ക്യൂട്ട് കപ്പിൾ ആണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. 2015 ൽ 'നാനും റൗഡി താൻ' എന്ന സിനിമയിൽ തുടങ്ങിയ അടുപ്പം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
advertisement
2/12
2022 ജൂണിലായിരുന്നു താരവിവാഹം. പിന്നാലെ രണ്ട് ഇരട്ടകുട്ടികളും താരങ്ങൾക്കുണ്ടായി. വിവാഹം വരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി ഒന്നും പ്രതികരിക്കാൻ നയൻതാരയും വിഘ്നേഷും തയ്യാറായിരുന്നില്ല.
advertisement
3/12
ഇപ്പോൾ നയൻതാരയെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുകയാണ് വിഘ്നേഷ്. ഒരു അഭിമുഖത്തിലാണ് നയൻസിനെ ആദ്യം കണ്ടതിനെ കുറിച്ച് വിക്കി മനസ്സ് തുറന്നത്.
advertisement
4/12
താൻ ആദ്യം സംവിധാനം ചെയ്ത പോടാ പോടീ എന്ന ചിത്രത്തിനു ശേഷമായിരുന്നു അത്. ആദ്യ ചിത്രം ഇറങ്ങി രണ്ട് വർഷത്തിനു ശേഷമാണ് രണ്ടാമത്തെ ചിത്രമായ നാനും റൗഡി താൻ പുറത്തിറങ്ങുന്നത്. ഈ ചിത്രത്തിലെ നായികയായിരുന്നു നയൻതാര.
advertisement
5/12
രണ്ടാമത്തെ ചിത്രത്തിനായി ധനുഷ് നിർമാണം ഏറ്റെടുത്തു. ധനുഷ് തന്നെയാണ് സിനിമയുടെ കഥ നയൻതാരയോട് പറയാൻ നിർദേശിച്ചതെന്നും വിക്കി പറയുന്നു. എന്നാൽ, നയൻതാര ഈ സിനിമയ്ക്ക് സമ്മതം മൂളില്ലെന്ന് തന്നെയായിരുന്നു താൻ കരുതിയിരുന്നത് എന്നും വിക്കി.
advertisement
6/12
സിനിമയ്ക്ക് സമ്മതം കിട്ടില്ലെങ്കിലും ഒന്നര മണിക്കൂർ നയൻതാരയ്ക്കൊപ്പം ഇരിക്കാമല്ലോ എന്നാണ് തന്റെ മനസ്സിൽ ആദ്യം വന്നത് എന്നും ചിരിയോടെ വിക്കി പറയുന്നു. നയൻതാര ഓകെ പറഞ്ഞില്ലെങ്കിൽ നസ്രിയയെ സമീപിക്കാമെന്ന് മനസ്സിൽ തീരുമാനിച്ചിരുന്നുവെന്നും സംവിധായകൻ പറയുന്നു.
advertisement
7/12
എങ്കിലും നയൻതാരയെ നേരിട്ട് കാണാനുള്ള അവസരം നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല. അതുമാത്രമായിരുന്നു ആലോചിച്ചത്. അങ്ങനെ ഒരു ഓട്ടോ പിടിച്ച് സഹ സംവിധായകനൊപ്പം നയൻതാരയെ കാണാൻ പോയി. സഹ സംവിധായകനോട് ലോബിയിൽ കാത്തു നിൽക്കാൻ പറഞ്ഞു.
advertisement
8/12
താൻ നയൻതാരയെ കാണാൻ പോകുന്നുവെന്നും ഒരു മണിക്കൂർ കഥ പറഞ്ഞു വരാമെന്നും പറഞ്ഞ് സഹ സംവിധായകനെ ലോബിയിൽ നിർത്തി. നയൻതാരയ്ക്ക് തന്റെ കഥ ഇഷ്ടപ്പെടില്ലെന്ന് ഉറപ്പായിരുന്നു. എന്നാലും ഒരു മണിക്കൂർ അവർക്കൊപ്പം ചെലവഴിക്കാമെന്നായിരുന്നു മനസ്സിൽ.
advertisement
9/12
എന്നാൽ, തന്റെ പ്രതീക്ഷകളെ തെറ്റിക്കുന്നതായിരുന്നു നയൻതാരയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെന്നും വിക്കി. വളരെ ബഹുമാനത്തോടെയാണ് അവർ തന്നെ സ്വീകരിച്ചത്. മുമ്പ് നിരവധി താരങ്ങൾക്ക് മുമ്പിൽ താൻ കഥ പറയാൻ പോയിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്.
advertisement
10/12
പലരും ഫോണിൽ നോക്കിയിരിക്കുകയോ പാതി മനസ്സോടെയോ ആണ് കഥ കേൾക്കുക. എന്നാൽ, കഥ പറയുന്നതിന് മുമ്പ് എത്ര സമയം വേണമെന്നായിരുന്നു നയൻതാരയുടെ ചോദ്യം. തുടർന്ന് സഹായിയോട് അത്രയും നേരം തന്നെ ശല്യപ്പെടുത്തരുത് എന്ന് നിർദേശിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കഥ കേൾക്കാനിരുന്നു.
advertisement
11/12
ഇതോടെ, തനിക്ക് പ്രതീക്ഷ കൂടിയെന്ന് വിഘ്നേഷ്. നയൻതാര കഥ കേൾക്കാൻ തയ്യാറാണ് എന്ന് മനസ്സിലായതോടെ തന്റെ ആത്മവിശ്വാസം കൂടി. കഥ കേട്ട് വൈകാതെ തന്നെ അവർ അഭിനയിക്കാനും സമ്മതിച്ചുവെന്നും വിക്കി പറയുന്നു.
advertisement
12/12
അതായിരുന്നു എല്ലാത്തിന്റേയും തുടക്കം. വിഘ്നേഷിന്റെ രണ്ടാമത്തെ ചിത്രം നാനും റൗഡി താനിനൊപ്പം നയൻതാരയുമായുള്ള വിഘ്നേഷിന്റെ അടുപ്പവും വളർന്നു.
മലയാളം വാർത്തകൾ/Photogallery/Film/
നയൻതാര അല്ലായിരുന്നെങ്കിൽ നസ്രിയയായിരുന്നു മനസ്സിൽ; ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ച് വിഘ്നേഷ്