TRENDING:

അന്യൻ 2 വരുമോ? സൂചന നൽകി ചിയാൻ വിക്രം

Last Updated:
രൺവീർ തന്റെ നല്ലൊരു അനിയനാണെന്നും ഒരു താരമെന്ന നിലയിലും തനിക്ക് അദ്ദേഹത്തെ ഇഷ്ടമായതു കൊണ്ടും രൺവീർ അഭിനയിക്കുന്ന പതിപ്പ് കാണാൻ ആഗ്രഹമുണ്ടെന്നും വിക്രം പറഞ്ഞു
advertisement
1/5
അന്യൻ 2 വരുമോ? സൂചന നൽകി ചിയാൻ വിക്രം
ചിയാൻ വിക്രമിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു 2005 ൽ പുറത്തിറങ്ങിയ അന്യൻ. ശങ്കർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. 2021 ൽ രൺവീർ സിങ്ങിനെ നായകനാക്കി അന്യന്റെ ഹിന്ദി റീമേക്ക് ശങ്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാളുകൾക്ക് ശേഷം ചിത്രത്തിൽ നിന്ന് പിന്മാറുന്നുവെന്ന് ശങ്കർ അറിയിക്കുകയും ചെയ്തു.
advertisement
2/5
ഇപ്പോഴിതാ അന്യൻ 2 വിന്റെ സൂചന നൽകിയിരിക്കുകയാണ് വിക്രം. രൺവീറിനെ വച്ച് അന്യൻ ഹിന്ദി റീമേക്ക് കാണാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു വിക്രമിനോട് അഭിമുഖത്തിൽ ചോദിച്ചത്. ഇതിന് താരം നൽകിയ മറുപടിയാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. 'എനിക്ക് തോന്നുന്നു നിങ്ങൾ ഇത് ശങ്കറിനോട് ചോദിക്കുന്നതായിരിക്കും നല്ലത്. എന്നെ വച്ച് അദ്ദേഹം രണ്ടാം ഭാഗം ഒരുക്കേണ്ടതായിരുന്നു'.
advertisement
3/5
അതേസമയം രൺവീറിനെ നായകനാക്കി അന്യൻ റീമേക്ക് ഒരുക്കുന്നതിനെ വിക്രം സ്വാഗതം ചെയ്യുകയും ചെയ്തു.രൺവീർ തന്റെ നല്ലൊരു അനിയനാണെന്നും ഒരു താരമെന്ന നിലയിലും തനിക്ക് അദ്ദേഹത്തെ ഇഷ്ടമായതു കൊണ്ടും രൺവീർ അഭിനയിക്കുന്ന പതിപ്പ് കാണാൻ ആഗ്രഹമുണ്ടെന്നും വിക്രം പറഞ്ഞു. അത് കാണാൻ രസകരമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
advertisement
4/5
മുൻപ് ശങ്കർ സംവിധാനം ചെയ്ത യന്തിരൻ, ഇന്ത്യൻ എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗം ഒരുങ്ങിയിരുന്നെങ്കിലും ആദ്യ ഭാ​ഗം പോലെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നില്ല. അന്യന്റെ നിർമാതാവ് ഓസ്‌കർ രവിചന്ദ്രന്റെ എതിർപ്പിനെ തുടർന്നാണ് ശങ്കറിന് അന്യൻ ഹിന്ദി പതിപ്പ് ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ.
advertisement
5/5
രൺവീറിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം നിർമ്മിക്കാനിരുന്നത് ജയന്തിലാൽ ഗദയായിരുന്നു. എന്നാൽ അന്യന്റെ പകർപ്പവകാശം തനിക്കാണെന്നായിരുന്നു ഓസ്‌കാർ രവിചന്ദ്രൻ പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Film/
അന്യൻ 2 വരുമോ? സൂചന നൽകി ചിയാൻ വിക്രം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories