Vinod Kovoor | കൂട്ടുകാർക്കൊപ്പം മീൻ കച്ചവടം ആരംഭിച്ച് നടൻ വിനോദ് കോവൂർ
- Published by:user_57
- news18-malayalam
Last Updated:
സീരിയലിലെ കഥാപാത്രത്തെ പോലെ ജീവിതത്തിലും മത്സ്യക്കച്ചവടത്തിലേക്ക് തിരിഞ്ഞതോടെ വിനോദ് കോവൂരിന്റെ ഫിഷ് സ്റ്റാൾ കാണാനും മീൻ വാങ്ങിക്കാനും നിരവധി പേരെത്തുന്നുണ്ട്
advertisement
1/7

കോവിഡ് കാലം സമസ്ത മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സിനിമ, സീരിയൽ ഷൂട്ടിംഗ് നിലച്ചതോടെ നടൻ വിനോദ് കോവൂരും അഞ്ച് സുഹൃത്തുക്കളും ചേർന്ന് പാലാഴിയിൽ മത്സ്യക്കച്ചവടം നടത്തുന്ന കട തുടങ്ങിയത് ദിവസങ്ങൾക്ക് മുമ്പാണ്
advertisement
2/7
എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ വിനോദ് കോവൂർ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
advertisement
3/7
എം 80 മൂസയിൽ മീൻ കച്ചവടക്കാരനായ വിനോദ് കോവൂർ ജീവിതത്തിലും മത്സ്യക്കച്ചവടത്തിലേക്ക് തിരിഞ്ഞതോടെ പാലാഴിയിലെ ഫിഷ് സ്റ്റാൾ കാണാനും മീൻ വാങ്ങിക്കാനും നിരവധി പേരെത്തുന്നുണ്ട്
advertisement
4/7
മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ മീൻ വാങ്ങിക്കാനെത്തുന്നവർ വിനോദ് കോവൂരിൻ്റ ഒപ്പം നിന്ന് സെൽഫിയെടുത്ത് മടങ്ങുകയും ചെയ്യുന്നു
advertisement
5/7
പത്ത് ജീവനക്കാരുണ്ട് മീൻ കടയിൽ. ബേപ്പൂർ, ചാലിയം ഹാർബറുകളിൽ നിന്ന് നേരിട്ടാണ് നാടൻ മത്സ്യം വാങ്ങി വിതരണം ചെയ്യുന്നതെന്ന് വിനോദ് കോവൂർ പറഞ്ഞു
advertisement
6/7
അഞ്ച് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ആശയമാണ് മത്സ്യ കച്ചവടം. പിന്നീട് താനും ഇതിൽ പങ്കാളിയാകുകയായിരുന്നു. അങ്ങനെയാണ് സി ഫ്രഷ് ഫിഷ് സ്റ്റാൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
advertisement
7/7
കച്ചവടത്തിരക്കുകളിൽ വിനോദ് കോവൂർ
മലയാളം വാർത്തകൾ/Photogallery/Film/
Vinod Kovoor | കൂട്ടുകാർക്കൊപ്പം മീൻ കച്ചവടം ആരംഭിച്ച് നടൻ വിനോദ് കോവൂർ