Anupama Parameswaran | അനുപമ പരമേശ്വരനെതിരെ തിരിഞ്ഞ് പവൻ കല്യാൺ ആരാധകർ; കാരണമെന്ത്?
- Published by:user_57
- news18-malayalam
Last Updated:
What made Pawan Kalyan fans turn hostile to Anupama Parameswaran | പവൻ കല്യാണിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള അനുപമയുടെ ട്വീറ്റ് ആണ് അപ്രതീക്ഷിതമായി തിരിച്ചടിച്ചത്. കാരണമിതാണ്
advertisement
1/6

മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയാണ് നടി അനുപമ പരമേശ്വരൻ. ആദ്യ ചിത്രം തന്നെ ഓർമ്മിക്കപ്പെടുന്ന കഥാപാത്രം ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്. എന്നാലിപ്പോൾ താരം നടനും ജനസേന പാർട്ടി സ്ഥാപകനുമായ പവൻ കല്യാണിന്റെ ആരാധകരുടെ നീരസത്തിന് പാത്രമായിരിക്കുകയാണ്
advertisement
2/6
അടുത്തിടെ ഇറങ്ങിയ 'വക്കീൽ സാബ്' എന്ന പവൻ കല്യാൺ ചിത്രം കണ്ട ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനുപമ. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവൻ കല്യാണിൽ തുടങ്ങി നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവർക്കെല്ലാം അനുപമ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. എന്നിട്ടും ഈ ട്വീറ്റിന്റെ പേരിൽ കാര്യങ്ങൾ വഷളായി. കാരണമിതാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ട്വീറ്റിൽ പ്രകാശ് രാജിനെ 'സർ' എന്ന് അഭിസംബോധന ചെയ്തപ്പോൾ, പവൻ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരാധാകരുടെ പക്ഷം. നടനും സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാൺ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് എന്നായി അവർ
advertisement
4/6
എന്നാൽ ക്ഷമ പറഞ്ഞ് ഉടൻ തന്നെ അനുപമയുടെ അടുത്ത ട്വീറ്റെത്തി. പവൻ കല്യാൺ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ട് എന്നായി അനുപമ
advertisement
5/6
ആസൂത്രിതമായി ഇരകളായ മൂന്ന് സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന നല്ല അഭിഭാഷകനായി പവൻ കല്യാൺ വേഷമിടുന്ന ചിത്രമാണ് വക്കീൽ സാബ്
advertisement
6/6
അമിതാഭ് ബച്ചൻ വേഷമിട്ട 'പിങ്ക്' എന്ന സിനിമയുടെ തെലുങ്ക് റീമേക് ആണ് 'വക്കീൽ സാബ്'
മലയാളം വാർത്തകൾ/Photogallery/Film/
Anupama Parameswaran | അനുപമ പരമേശ്വരനെതിരെ തിരിഞ്ഞ് പവൻ കല്യാൺ ആരാധകർ; കാരണമെന്ത്?