സിനിമയിൽ മമ്മൂട്ടിയുടെ ആദ്യ പ്രതിഫലം; കിട്ടിയ തുക മറക്കാതെ മെഗാ സ്റ്റാർ
- Published by:user_57
- news18-malayalam
Last Updated:
What was Mammootty's first salary in film industry | വൻ തുക പ്രതിഫലം നേടുന്ന മെഗാ സ്റ്റാറിന്റെ തുടക്കം വളരെ ചെറിയ പ്രതിഫലത്തിലൂടെയായിരുന്നു
advertisement
1/10

'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിൽ അഭ്രപാളിയുടെ ഒരറ്റത്ത് നിന്നും മിന്നിമായുന്ന വേഷത്തിൽ തുടങ്ങിയ യുവാവ് വർഷങ്ങൾ പിന്നിടുമ്പോൾ മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയി മാറുന്നു. നടൻ ബഹദൂറിനൊപ്പമുള്ള രംഗത്തിൽ പ്രത്യക്ഷപ്പെട്ട ആ യുവാവ് പിന്നീട് സജിൻ ആയും അവിടെ നിന്നും മമ്മൂട്ടിയായും മലയാള സിനിമയുടെ തിലകക്കുറിയായി മാറാനായിരുന്നു നിയോഗം. നാളെ അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് സിനിമാ, ആരാധക ലോകം
advertisement
2/10
അടുത്തിടെ സോഷ്യൽ മീഡിയ സ്നേഹാദരങ്ങൾ നൽകിയ അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ ചിത്രമാണ് ഈ കാണുന്നത്. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ ഓരോ വാർഷികവും രേഖപ്പെടുത്തുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയജീവിതം കുറിച്ചതിന്റെ നാൾവഴികൾ കൂടിയാണ്. 1987 ലെ ന്യൂഡൽഹിയോടെ മെഗാ സ്റ്റാർ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിട്ടു. വൻ പ്രതിഫലം വാങ്ങുന്ന നായക നടനായി മാറുന്നതിനു മുൻപ് വളരെ ചെറിയ ഒരു തുക വാങ്ങിയായിരുന്നു മമ്മൂട്ടിയുടെ തുടക്കം (തുടർന്ന് വായിക്കുക)
advertisement
3/10
അനുഭവങ്ങൾ പാളിച്ചകൾക്കു ശേഷം ഇറങ്ങിയ കാലചക്രത്തിലും വേഷമിട്ടുകഴിഞ്ഞാണ് നായക നടനിലേക്കുള്ള മമ്മൂട്ടിയുടെ കാൽവയ്പ്പ്. 1979 ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'ദേവലോകം' മമ്മൂട്ടിയെ നായകനാക്കി. പക്ഷെ ഈ ചിത്രം ഒരിക്കലും പുറത്തെത്തിയില്ല
advertisement
4/10
പിന്നീട് എം.ടി. തിരക്കഥയൊരുക്കിയ 'വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ' എന്ന സിനിമയാണ് മമ്മൂട്ടിയെ പ്രധാന നടൻ എന്ന് രേഖപ്പെടുത്തി തുടങ്ങിയത്. സുകുമാരനായിരുന്നു സിനിമയിലെ നായകൻ
advertisement
5/10
ഒരു ചാനലിന് നൽകിയ പഴയ അഭിമുഖ വീഡിയോയിലാണ് അദ്ദേഹം ആദ്യ പ്രതിഫലം എത്രയെന്ന കാര്യം വ്യക്തമാക്കിയത്. അന്ന് വണ്ടിക്കൂലി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് മമ്മൂട്ടി. കയ്യിൽ ലഭിച്ച ഏതാനും പത്തു രൂപ, അഞ്ച് രൂപ, രണ്ടു രൂപ നോട്ടുകളുടെ കാര്യം അദ്ദേഹം പറയുന്നുണ്ട്
advertisement
6/10
അങ്ങനെ ആകെ തുകയായി ലഭിച്ച 50 രൂപ തന്റെ കൈകളിലേക്ക് വച്ച് തന്നത് അന്നത്തെ പ്രൊഡക്ഷൻ മാനേജർ ആയ സച്ചി എന്ന വ്യക്തിയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല എന്ന കാര്യവും മമ്മുക്ക ഓർത്തു
advertisement
7/10
തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്ക് സിനിമയിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയിൽ നായകനായി അരങ്ങേറ്റം നടത്തിയത് ധർതിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയിൽ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കർ (2000) എന്ന ഇന്ത്യൻ-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു
advertisement
8/10
മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും 13 ഫിലിംഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടിയിട്ടുണ്ട്.
advertisement
9/10
1998 ൽ, ഇന്ത്യൻ സർക്കാർ ഇൻഡ്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2010 ൽ കോഴിക്കോട് സർവകലാശാലയും കേരള സർവകലാശാലയും അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി
advertisement
10/10
'ദി പ്രീസ്റ്റാണ്' മമ്മൂട്ടി നായകനായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
സിനിമയിൽ മമ്മൂട്ടിയുടെ ആദ്യ പ്രതിഫലം; കിട്ടിയ തുക മറക്കാതെ മെഗാ സ്റ്റാർ