TRENDING:

Ahaana Krishna | തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഹാന എവിടെയായിരുന്നു? മകളുടെ ചിത്രം പോസ്റ്റ് ചെയ്ത് കൃഷ്ണകുമാർ

Last Updated:
Where was Ahaana Krishna during elections? Dad gives an update | വോട്ട് ചെയ്യാൻ നേരവും അഹാന നാട്ടിലില്ലായിരുന്നു. മകളുടെ ചിത്രം പോസ്റ്റ് ചെയ്ത് കൃഷ്ണകുമാർ
advertisement
1/11
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഹാന എവിടെയായിരുന്നു? മകളുടെ ചിത്രം പോസ്റ്റ് ചെയ്ത് കൃഷ്ണകുമാർ
തിരഞ്ഞെടുപ്പ് കാലത്തൊന്നും തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാർഥിയായ നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകളും അഭിനേത്രിയുമായ അഹാന കൃഷ്ണ എങ്ങും സജീവമല്ലായിരുന്നു. പ്രചാരണത്തിനായി ഇളയ മക്കൾ രണ്ടുപേരും ഭാര്യ സിന്ധുവും ആയിരുന്നു കൃഷ്ണകുമാറിനൊപ്പം. വോട്ട് ചെയ്യാനായി ഭാര്യയും മക്കളായ ദിയയും ഇഷാനിയും ആയിരുന്നു കൂടെ
advertisement
2/11
അഹാന ആ സമയം നാട്ടിൽ പോലുമില്ലായിരുന്നു. ഇപ്പോൾ മകളുടെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ താരകുടുംബത്തെ സൈബർ ആക്രമണകാരികൾ ലക്‌ഷ്യം വച്ചിരുന്നു. അഹാന എവിടെയായിരുന്നു? (തുടർന്ന് വായിക്കുക)
advertisement
3/11
ഷൂട്ടിംഗ് അല്ലായിരുന്നു, യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകൾ മുഴുവനും. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ യാത്രകൾ ആസ്വദിച്ചിരുന്നു അഹാന. ആ ചിത്രങ്ങൾ അഹാനയുടെ സോഷ്യൽ മീഡിയ പേജിലുണ്ട്
advertisement
4/11
വോട്ട് ചെയ്യാൻ കൂടിപോലും അഹാന നാട്ടിലെത്തിയിരുന്നില്ല. തന്റെ ഭക്ഷണ രീതികളെക്കുറിച്ച് കൃഷ്ണകുമാർ നടത്തിയ പരാമർശത്തെ വളച്ചൊടിച്ച് അഹാനയുടെ ഒരു പഴയ പോസ്റ്റുമായി താരതമ്യം ചെയ്തതിനെതിരെ അഹാന ശക്തമായി പ്രതികരിച്ചിരുന്നു
advertisement
5/11
ബീഫ് വീട്ടിൽ കേറ്റില്ല എന്ന് പറയുന്ന അച്ഛന്റെ മകൾ ബീഫ് കഴിക്കും എന്നായിരുന്നു വാദം. എന്നാൽ ഇതിനെതിരേ ശക്തമായി പ്രതികരിച്ചു കൊണ്ട് അഹാന രംഗത്തെത്തി
advertisement
6/11
'മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ? പ്ളീസ് ഡാ' എന്ന് അഹാന. പിന്നെ തന്റെ അച്ഛൻ നൽകിയ മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞ വീഡിയോ ശകലങ്ങളും, അത് വളച്ചൊടിച്ചു കൊണ്ട് വന്ന വാർത്തകളും അഹാന പോസ്റ്റ് ചെയ്യുന്നു. യഥാർത്ഥത്തിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യം മറ്റൊന്നാണ്
advertisement
7/11
വീട്ടിൽ പശുവളർത്തൽ ഉണ്ടായിരുന്നു. ഏറിയാൽ അഞ്ചു വയസ്സുവരെ മാത്രമേ ഒരാൾ അമ്മയുടെ പാൽ കുടിക്കൂ. ശേഷം പശുവിൻ പാൽ കുടിക്കുന്നു. അതാണ് ഗോമാതാവ് എന്ന സങ്കൽപ്പത്തിന് പിന്നിൽ എന്ന് ഒരു ചാനൽ അഭിമുഖത്തിൽ കൃഷ്ണകുമാർ പറയുന്നു
advertisement
8/11
ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പന്നിയിറച്ചി കഴിക്കാൻ സാധിക്കില്ല. അല്ലെങ്കിൽ കഴിക്കാത്തതായി ഒന്നുമില്ല എന്നും കൃഷ്ണകുമാർ പറഞ്ഞ വീഡിയോ ശകലം അഹാന പോസ്റ്റ് ചെയ്തു
advertisement
9/11
അച്ഛനും താനും അഭിപ്രായ സ്വാതന്ത്ര്യമുള്ള രണ്ടു വ്യക്തികളാണ്. കുറേക്കാലമായി ഞാൻ പറയുന്നത് എന്റെ കുടുംബത്തിന്റേതായി വ്യാഖ്യാനിക്കപ്പെടുകയാണ്. ശേഷം അവരെയും എന്നെയും ട്രോൾ ചെയ്യും. അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അതെന്റേതായും വ്യാഖ്യാനിക്കപ്പെടുന്നു, അഹാന പറയുന്നു. രാഷ്ട്രീയം മാറ്റി വച്ച്, ചെയ്യുന്ന കാര്യം ഒരു മനുഷ്യജീവിയെന്ന നിലയിൽ നിങ്ങൾ സ്വയം ആത്മപരിശോധന നടത്തൂ എന്നും അഹാന ഈ വാർത്തകൾ പടച്ചുവിടുന്നവരോട് പറയുന്നുണ്ട്
advertisement
10/11
ഇതാണ് ഏവരും ചർച്ച ചെയ്യുന്ന അഹാനയുടെ 'ബീഫ് പോസ്റ്റ്'. 2020 ഡിസംബർ മാസം മൂന്നിന് അഹാന പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്ടാണിത്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നു അഹാന പറഞ്ഞിരുന്നു. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് സെറ്റിൽ അഹാനയ്ക്ക് വേണ്ടി വിളമ്പിയ  വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ 'നിറയെ ഭക്ഷണം തന്നു വഷളാക്കുന്നത്' എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ക്യാപ്‌ഷനിൽ ചോദിച്ചിരുന്നു
advertisement
11/11
വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ പോസ്റ്റ് ചെയ്ത ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Ahaana Krishna | തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഹാന എവിടെയായിരുന്നു? മകളുടെ ചിത്രം പോസ്റ്റ് ചെയ്ത് കൃഷ്ണകുമാർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories