'രാജമൗലിയുമായും രാം ചരണുമായും അടുപ്പത്തിലല്ല'; ഓസ്കാറിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് RRR നിർമാതാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
ഓസ്കാർ വേദിയിലടക്കം RRR നിർമാതാവിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു
advertisement
1/7

RRR ഇന്ത്യയിലേക്ക് ഓസ്കാർ വരെ എത്തിച്ചെങ്കിലും സിനിമയുടെ അണിയറയിൽ അത്ര സുഖകരമായ അവസ്ഥയാണെന്നാണ് സൂചന. ഓസ്കാർ വേദിയിൽ ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയും നായകരായ രാം ചരണും ജൂനിയർ എൻടിആറും കുടുംബവുമെല്ലാം എത്തിയിരുന്നെങ്കിലും ഒരാളുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു.
advertisement
2/7
RRR ന്റെ നിർമാതാവ് ഡിവിവി ധനയ്യയുടെ അസാന്നിധ്യമായിരുന്നു ചർച്ചയായത്. ഓസ്കാർ പോലുള്ള വേദിയിൽ ധനയ്യയെ കാണാതിരുന്നതോടെ രാജമൗലിയുമായി നിർമാതാവ് അത്ര രസത്തിലത്ത എന്ന വർത്തകൾ പ്രചരിച്ചിരുന്നു.
advertisement
3/7
ഇതിനു മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ധനയ്യ. രാജമൗലിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് അന്താരാഷ്ട്ര വേദികളിൽ നിന്ന് നിർമാതാവ് വിട്ടുനിൽക്കാൻ കാരണം എന്നാണ് സൂചന.
advertisement
4/7
ഈ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് ധനയ്യ ഇപ്പോൾ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും. നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ ലഭിച്ചതിനു ശേഷം ആർആർആർ ടീമിനെ വിളിച്ചിരുന്നോ എന്നായിരുന്നു ധനയ്യയോട് ചോദിച്ചത്.
advertisement
5/7
ഇതിന് തണുപ്പൻ രീതിയിലായിരുന്നു നിർമാതാവിന്റെ മറുപടി. രൗജമൗലിയുമായോ രാം ചാരണുമായോ ടീമിലെ മറ്റാരെങ്കിലുമായോ തനിക്ക് വലിയ അടുപ്പമില്ലെന്നായിരുന്നു ധനയ്യയുടെ പ്രതികരണം.
advertisement
6/7
താൻ നിർമിച്ച ചിത്രത്തിലെ ഗാനത്തിന് ഓസ്കാർ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇനിയും നല്ല സിനിമകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
7/7
ഓസ്കാർ പോലുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കു വേണ്ടിയുള്ള ക്യാമ്പെയിന് പണം ചെലവഴിക്കുന്നതിൽ ധനയ്യയ്ക്കുള്ള എതിർപ്പാണ് രാജമൗലിയുമായുള്ള വിയോജിപ്പിന് കാരണമെന്നാണ് സൂചന.
മലയാളം വാർത്തകൾ/Photogallery/Film/
'രാജമൗലിയുമായും രാം ചരണുമായും അടുപ്പത്തിലല്ല'; ഓസ്കാറിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് RRR നിർമാതാവ്