TRENDING:

'അമ്മേടെ ആദ്യസിനിമ, ഞാനുമുണ്ട്'; സന്തോഷം പങ്കുവെച്ച് വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ

Last Updated:
ആക്ഷേപ ഹാസ്യങ്ങളിലൂടെയും ട്രോൾ വിഡിയോയിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും
advertisement
1/5
'അമ്മേടെ ആദ്യസിനിമ, ഞാനുമുണ്ട്'; സന്തോഷം പങ്കുവെച്ച്  വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ
യുട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് ശ്രീകാന്ത് വെട്ടിയാറും അമ്മ ശോഭന വെട്ടിയാറും. ആക്ഷേപ ഹാസ്യങ്ങളിലൂടെയും ട്രോൾ വിഡിയോയിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇരുവരും ഇപ്പോൾ സിനിമയിലേക്ക് കടക്കുകയാണ്
advertisement
2/5
തന്റെ അമ്മ സിനിമയിൽ തുടക്കം കുറിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാർ. 'അമ്മേടെ ആദ്യ സിനിമ, ഞാനുമുണ്ട്', എന്ന അടിക്കുറിപ്പിലാണ് ശ്രീകാന്ത് സിനിമയുടെ പൂജാ ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
3/5
ആനി, സജീവ് എന്നിവർ നിർമ്മിച്ച് ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാണ്ഡവലഹള' എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്തിന്റെ അമ്മ ശോഭന സിനിമയിൽ തുടക്കം കുറിക്കാൻ പോകുന്നത്.
advertisement
4/5
ഇന്ദ്രൻസ്, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, മീനാരാജ്, ഋഷികേശ്, തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തിൽ അമ്മ ശോഭനയ്ക്കൊപ്പം ശ്രീകാന്ത് വെട്ടിയാറും അഭിനയിക്കുന്നുണ്ട്.
advertisement
5/5
വിമര്‍ശനാത്മകഹാസ്യ വിഡിയോകളിലൂടെയാണ് ശ്രീകാന്ത് വൈറലായത്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകുന്ന ശ്രീകാന്ത് സൂപ്പര്‍ ശരണ്യ അടക്കമുള്ള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രീകാന്തിനൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന അമ്മയും സിനിമയിലേക്ക് എത്തുകയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
'അമ്മേടെ ആദ്യസിനിമ, ഞാനുമുണ്ട്'; സന്തോഷം പങ്കുവെച്ച് വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories