അബുദാബിയിൽ നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ നടൻ അക്ഷയ് കുമാർ സന്ദർശനം നടത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ടു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവിട്ട ശേഷമാണ് നടൻ മടങ്ങിയത്.
advertisement
1/5

അബുദാബിയിൽ നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ സന്ദർശനം നടത്തി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ക്ഷേത്ര നിര്‍മാണത്തിനായി ഇഷ്ടിക സമർപ്പിച്ച് നടൻ പ്രാർഥിച്ചു. രണ്ടു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവിട്ട ശേഷമാണ് നടൻ മടങ്ങിയത്.
advertisement
2/5
യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ രൂപകല്പനയും ശിൽപങ്ങളും തന്നെ ഏറെ ആകർഷിച്ചതായി അക്ഷയ് കുമാർ പറഞ്ഞു.സ്‌നേഹത്തിന് പർവതങ്ങളെ ചലിപ്പിക്കാനാകും’ എന്നത് നിങ്ങളുടെ പരിശ്രമത്തിന്റെ യഥാർത്ഥ സാക്ഷ്യമാണ. ശരിക്കും അത്യധികം! ഇത് സ്വപ്നങ്ങളുടെ സ്വപ്നമാണ്,” അക്ഷയ് കുമാർ പറഞ്ഞു.
advertisement
3/5
ബാപ്‌സ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് അക്ഷയ് കുമാറിനെ സ്വീകരിച്ചു. ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്‌നാനി, വ്യവസായി ജിതൻ ദോഷി എന്നിവർക്കൊപ്പമാണ് താരം ക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിയത്.
advertisement
4/5
യുഎഇ ഭരാണാധികാരി ഷെയ്ഖ് മുഹമ്മദ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയ്‌ക്കും, യു.എ.ഇയിൽ ഈ ‘ആഗോള ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച’ യാഥാർത്ഥ്യമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും അക്ഷയ് കുമാർ നന്ദി അറിയിച്ചു. ക്ഷേത്രത്തിലെ വോളണ്ടിയർമാരുമായും മറ്റ് പ്രവർത്തകരുമായും അക്ഷയ് കുമാർ കൂടിക്കാഴ്ച നടത്തി.
advertisement
5/5
2019 ഡിസംബറിലാണ് അബുദാബിയിൽ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. അടുത്ത വർഷം ഫെബ്രുവരിയോടെ ക്ഷേത്രം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Gulf/
അബുദാബിയിൽ നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ നടൻ അക്ഷയ് കുമാർ സന്ദർശനം നടത്തി