TRENDING:

കോവിഡിനെ തുരത്താൻ UAE; 3000 കിടക്കകളുമായി ദുബായിൽ കോവിഡ് ആശുപത്രി ഒരുങ്ങുമ്പോൾ

Last Updated:
Dubai World Trade Center to Covid Field Hospital | ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്
advertisement
1/5
കോവിഡിനെ തുരത്താൻ UAE; 3000 കിടക്കകളുമായി ദുബായിൽ കോവിഡ് ആശുപത്രി ഒരുങ്ങുമ്പോൾ
ദുബായ്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റുന്നു.
advertisement
2/5
800 തീവ്ര പരിചരണ ബെഡുകള്‍ അടക്കം 3000 ബെഡുകളാണ് താത്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
advertisement
3/5
രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമായ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും.
advertisement
4/5
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.
advertisement
5/5
നിലവിൽ 4000- 5000 കിടക്കകൾ ദുബായിൽ ലഭ്യമാണെന്നും ഇതു പതിനായിരമായി ഉയർത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Gulf/
കോവിഡിനെ തുരത്താൻ UAE; 3000 കിടക്കകളുമായി ദുബായിൽ കോവിഡ് ആശുപത്രി ഒരുങ്ങുമ്പോൾ
Open in App
Home
Video
Impact Shorts
Web Stories