COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ
- Published by:Rajesh V
- news18-malayalam
Last Updated:
32.5 മില്യൻ ഹൈഡ്രോക്ലോറോക്വിൻ 200 എംജി ഗുളികകളും 10 മെട്രിക് ടൺ മറ്റുമരുന്നുകളുമാണ് യുഎഇ ഇന്ത്യയോട് ആവശ്യപ്പെട്ടത്.
advertisement
1/7

അബുദാബി: കോവിഡ് 19നെതിരായ പ്രതിരോധ നടപടികളിൽ യുഎഇക്ക് സഹായവുമായി ഇന്ത്യ. കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് വിലയിരുത്തപ്പെടുന്ന ഹൈഡ്രോക്ലോറോക്വിൻ മരുന്ന് യുഎഇക്ക് നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
2/7
യുഎഇ സർക്കാരിന്റെ അഭ്യർത്ഥനമാനിച്ചാണ് ഇന്ത്യ മരുന്ന് എത്തിക്കാൻ തീരുമാനിച്ചതെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില കമ്പനികൾ മരുന്നിനായി ഇന്ത്യയെ സമീപിച്ചിരുന്നു.
advertisement
3/7
ഏതാനും കമ്പനികൾ ഹൈഡ്രോക്ലോറോക്വിൻ മരുന്ന് യുഎഇയിലേക്ക് കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുഎഇ സർക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യാ ഗവണ്‍മെന്റിനെ സമീപിക്കുകയായിരുന്നു.- പവൻ കപൂർ പറഞ്ഞു.
advertisement
4/7
സുഹൃദ് രാജ്യങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്തുവരികയാണെന്ന് പവൻ കപൂർ പറഞ്ഞു. യുഎഇ സർക്കാർ ആവശ്യവുമായി എത്തിയതിന് പിന്നാലെ ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
5/7
32.5 മില്യൻ ഹൈഡ്രോക്ലോറോക്വിൻ 200 എംജി ഗുളികകളും 10 മെട്രിക് ടൺ മറ്റുമരുന്നുകളുമാണ് യുഎഇ ഇന്ത്യയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് അബുദാബിയിലേക്കും ദുബായിലേക്കും മരുന്ന് കയറ്റുമതി ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
advertisement
6/7
ദുബായിലെ ആറു കമ്പനികളാണ് മുംബൈയിലെയും ചെന്നൈയിലെയും ബെംഗളൂരുവിലെയും പ്രധാന മരുന്ന് കമ്പനികളോട് മരുന്ന് എത്തിക്കണമെന്ന അഭ്യർത്ഥന നടത്തിയത്.
advertisement
7/7
കോവിഡ് ഏറ്റവും ദുരന്തം വിതച്ച അമേരിക്ക, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് മരുന്ന് എത്തിച്ചതിന് പിന്നാലെ റഷ്യ, യുഎഇ, ജോർദാൻ തുടങ്ങിയ സുഹൃദ് രാജ്യങ്ങളിലേക്കും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഏതാനും രാജ്യങ്ങളിലേക്കും ഹൈഡ്രോക്ലോറോക്വിനും പാരസെറ്റമോളും കയറ്റി അയക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഇതിന് പുറമെ ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഉഗാണ്ട, ഇക്വഡോർ എന്നീ രാജ്യങ്ങളിലേക്കും മരുന്ന് കയറ്റുമതി ചെയ്യും.