Saudi Airlines| സൗദിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും മാത്രമാണ് സർവിസ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സർവിസുണ്ടാവും.
advertisement
1/5

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 33 ഇടങ്ങളിലേക്കാണ് നവംബറിൽ സർവിസ് പുനരാരംഭിക്കുക എന്ന് സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു.
advertisement
2/5
കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും മാത്രമാണ് സർവിസ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സർവിസുണ്ടാവും. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ് 33 സ്ഥലങ്ങളിലേക്ക് സർവിസ്. തിരിച്ചും ജിദ്ദയിലേക്ക് മാത്രമായിരിക്കും സർവിസ്.
advertisement
3/5
ഏഷ്യയിൽ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയിൽ ആറിടങ്ങളിലേക്കും സർവിസ് നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സർവിസുണ്ട്. ആഫ്രിക്കയിൽ ആറ് സ്ഥലങ്ങളിലേക്കും സർവിസ് നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക.
advertisement
4/5
വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവിസെന്നും സൗദി എയർലൈൻസ് അധികൃതരുടെ അറിയിപ്പിൽ പറയുന്നു. അതേസമയം ഇന്ത്യയിൽ വിദേശ വാണിജ്യ വിമാന സർവിസിന് ഇനിയും പൂർണാനുമതി ആയിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ രാജ്യത്തേക്ക് വരാനും പോകാനും സൗദി അറേബ്യ സെപ്റ്റംബർ 15നാണ് ഭാഗികമായി അനുമതി നൽകിയത്.
advertisement
5/5
ഏഷ്യയിലെ ഇസ്ലാമാബാദ്, കറാച്ചി, കോലാലംപൂർ, ജക്കാർത്ത എന്നിവിടങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയിലെ അമ്മാൻ, ദുബാ എന്നിവിടങ്ങളിലേക്കും അമേരിക്ക-യൂറോപ്പ് മേഖലയിലെ ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ഇസ്തംബൂൾ, ലണ്ടൻ, മഡ്രിഡ്, പാരിസ്, വാഷിങ്ടൺ ഡി.സി എന്നിവിടങ്ങളിലേക്കും ആഫ്രിക്കയിലെ അദീസ് അബാബ, അലക്സ്രാൻഡ്രിയ, കെയ്റോ, ഖർത്തും, നെയ്റോബി, തുനിസ് എന്നിവിടങ്ങളിലേക്കും നേരത്തെ സർവീസുകൾ ആരംഭിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Gulf/
Saudi Airlines| സൗദിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു