TRENDING:

Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്

Last Updated:
അണമുറിയാതെ  ഒഴുകിയെത്തുന്ന തീർത്ഥാടക പ്രവാഹം ഇത്തവണയില്ല. സൗദി അറേബ്യക്കകത്തെ ആയിരത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.
advertisement
1/8
Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്
ജിദ്ദ: കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചു വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. അണമുറിയാതെ  ഒഴുകിയെത്തുന്ന തീർത്ഥാടക പ്രവാഹം ഇത്തവണയില്ല. സൗദി അറേബ്യക്കകത്തെ ആയിരത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നത്.
advertisement
2/8
തീർത്ഥാടകരിൽ എഴുന്നൂറ് പേരും സൗദിയില്‍ താമസിക്കുന്ന വിദേശ പൗരന്മാരാണ്. സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ക്വറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ പുണ്യ ഭൂമിയില്‍ പ്രവേശിച്ചത്.
advertisement
3/8
മക്ക, മദീന, മിന ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളും, താമസിക്കുന്ന ഇടങ്ങളും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നുണ്ട്.
advertisement
4/8
ഹജ്ജിന്റെ ഓരോ ചടങ്ങുകളിലും ഹാജിമാര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തും. ഇതിനായി സന്നദ്ധ പ്രവര്‍ത്തകര്‍ വിന്യസിച്ചിട്ടുണ്ട്.
advertisement
5/8
മിനായില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരങ്ങളില്‍ ആണ് ഹാജിമാര്‍ സാധാരണ താമസിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബ് റാജ് മിന കെട്ടിടത്തിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
advertisement
6/8
ഇന്നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. സുരക്ഷാ അകലം പാലിച്ചാണ് ചടങ്ങുകൾ.
advertisement
7/8
ഇരുപത് പേർ വീതമുള്ള സംഘങ്ങളായാണ് തീർത്ഥാടകരെ മിനായിലെത്തിച്ചത്. ഇന്ന് പകൽ അറഫയിൽ കഴിഞ്ഞ ശേഷം മുസ്ദലിഫയിലേക്ക് തിരിക്കും. പിന്നീട് വീണ്ടും മിനായിലെത്തും.
advertisement
8/8
നാളെ ബലി പെരുന്നാൾ ചടങ്ങുകളും കഴിഞ്ഞ് ഓഗസ്റ്റ് മൂന്നിനാണ് കർമങ്ങൾ സമാപിക്കുക.
മലയാളം വാർത്തകൾ/Photogallery/Gulf/
Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്
Open in App
Home
Video
Impact Shorts
Web Stories