COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും
- Published by:Rajesh V
- news18-malayalam
Last Updated:
ലോകരാജ്യങ്ങളിൽ പത്താം റാങ്കും അറബ് രാജ്യങ്ങളിൽ ഒന്നാം റാങ്കുമാണ് യുഎഇ നേടിയത്.
advertisement
1/6

ലോക രാജ്യങ്ങളിൽ കോവിഡ് 19ന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും ഇടംനേടി. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ സർവേയിലാണ് ആദ്യ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിൽ യുഎഇയും ഇടംനേടിയത്.
advertisement
2/6
ലോകരാജ്യങ്ങളിൽ പത്താം റാങ്കും അറബ് രാജ്യങ്ങളിൽ ഒന്നാം റാങ്കുമാണ് യുഎഇ നേടിയത്. കോവിഡ് ബാധിച്ച രോഗികൾക്ക് മികച്ചതും ഫലപ്രാപ്തിയുള്ളതുമായ ചികിത്സ ലഭ്യമാക്കുന്നത് പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.
advertisement
3/6
ലോകരാജ്യങ്ങളിൽ ഏറ്റവും മികിച്ച ചികിത്സ ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാം റാങ്ക് ജർമനിക്കാണ്.
advertisement
4/6
രണ്ടാം റാങ്ക് ചൈനയ്ക്കും മൂന്നാം റാങ്ക് ദക്ഷിണകൊറിയക്കും ലഭിച്ചു.
advertisement
5/6
ഓസ്ട്രിയ, ഹോങ്കോങ്, സിംഗപൂർ എന്നീ രാജ്യങ്ങൾക്കാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങൾ.
advertisement
6/6
തായ് വാനാണ് ഏഴാം സ്ഥാനത്ത്. എട്ട്, ഒൻപത് സ്ഥാനങ്ങളിൽ ഇസ്രായേലും ജപ്പാനും ഇടംനേടി.
മലയാളം വാർത്തകൾ/Photogallery/Gulf/
COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും