TRENDING:

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ട‌പരിഹാരം നൽകാൻ കോടതി

Last Updated:
ഒരുകാരണവും കൂടാതെ ഭാര്യ തന്നിൽ നിന്നും അകന്നതിനെ തുടർന്നാണ് യുവാവിന് സംശയം തോന്നിത്തുടങ്ങിയത്.
advertisement
1/5
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ട‌പരിഹാരം നൽകാൻ കോടതി
ഫുജൈറ: മറ്റൊരാളുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണമെന്ന് യുഎഇയിലെ കോടതി ഉത്തരവിട്ടു. ഭാര്യയുടെ അവിഹിത ബന്ധം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച യുവാവിന് 50,000 ദിര്‍ഹം (പത്ത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഫുജൈറ സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.
advertisement
2/5
ഒരുകാരണവും കൂടാതെ ഭാര്യ തന്നിൽ നിന്നും അകന്നതിനെ തുടർന്നാണ് യുവാവിന് സംശയം തോന്നിത്തുടങ്ങിയത്. ഇതേത്തുടർന്ന് ഭാര്യയെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. താൻ ജോലിക്ക് പോകുന്നതിനു പിന്നാലെ ഭാര്യ വീട്ടിൽ നിന്നും പുറത്തിറങ്ങി കാമുകനൊപ്പം പോകുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
advertisement
3/5
ഫുജൈറ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ആരോപണം സത്യമാണെന്നു കണ്ടെത്തി. ഇതിനു പിന്നാലെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. കോടതിയിൽ കുറ്റം തെളിഞ്ഞതിനു പിന്നാലെ ഭർത്താവ് വിവാഹമോചന ഹർജിയും സമർപ്പിച്ചു.
advertisement
4/5
യുവാവിന്റെ ആവശ്യം അംഗീകരിച്ച കോടതി വിവാഹമോചനം അനുവദിക്കുകയും കുട്ടികളും സംരക്ഷണാവകാശം യുവതിക്ക് നല്‍കാനാവില്ലെന്ന് വിധിക്കുകയും ചെയ്തു.
advertisement
5/5
ഇതിനു പിന്നാലെയാണ് തന്നെ വഞ്ചിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ വീണ്ടും സമീപിച്ചത്. ഈ കേസിലാണ് യുവാവിന് 50,000 ദിര്‍ഹം നഷ്ടരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
മലയാളം വാർത്തകൾ/Photogallery/Gulf/
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ട‌പരിഹാരം നൽകാൻ കോടതി
Open in App
Home
Video
Impact Shorts
Web Stories