പീഡിപ്പിച്ചയാൾക്ക് പത്തുവയസുകാരിയെ വിവാഹം ചെയ്തു കൊടുത്തു; ആറ് മാസത്തിനു ശേഷം മുത്തലാഖ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ഫെബ്രുവരി 16 നാണ് ഇയാളെ വിവാഹം കഴിച്ചതെന്ന് പെൺകുട്ടി പറഞ്ഞു
advertisement
1/7

മുസഫർനഗർ: പീഡിപ്പിച്ചയാൾക്ക് വിവാഹം ചെയ്ത് കൊടുത്ത പത്ത് വയസുകാരിക്ക് ആറു മാസത്തിനു ശേഷം മുത്തലാഖ്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.
advertisement
2/7
ആറ് മാസങ്ങൾക്ക് മുമ്പാണ് പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് തന്നെ വിവാഹം ചെയ്ത് കൊടുത്തത്.
advertisement
3/7
ചൈൽഡ് കെയർ ഹെൽപ്പ് ലൈൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. കേസ് പൊലീസിനെ ഏൽപ്പിച്ചതായി ഹെൽപ്പ് ലൈൻ വ്യക്തമാക്കി.
advertisement
4/7
ഓഗസ്റ്റ് 6 ന് ജില്ലയിലെ ബുദ്ധാന പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിൽ ഹെൽപ്പ് ലൈനിൽ നിന്നുള്ള ഒരു സംഘം കൗൺസിലിംഗിനായി പെൺകുട്ടിയെ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
advertisement
5/7
പെൺകുട്ടിയുടെ സഹോദരിയുടെ അളിയനാണ് പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഫെബ്രുവരി 16 നാണ് ഇയാളെ വിവാഹം കഴിച്ചതെന്ന് പെൺകുട്ടി പറഞ്ഞതായി ഹെൽപ്പ് ലൈൻ അംഗം പുനം ശർമ പറഞ്ഞു.
advertisement
6/7
ആഗസ്ത് 4 നാണ് ഷാംലി ജില്ലയിൽ താമസിക്കുന്ന പ്രതി പെൺകുട്ടിയെ മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടു വിട്ടത്. തുടർന്ന് ഇവർ ഹെൽപ്പ് ലൈനിനെ സമീപിക്കുകയായിരുന്നു.
advertisement
7/7
ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തുടർനടപടികൾക്കായി തിങ്കളാഴ്ച പ്രതിയെ വിളിപ്പിച്ചതായും ബുധാന എസ്എച്ച്ഒ കെ പി സിംഗ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
പീഡിപ്പിച്ചയാൾക്ക് പത്തുവയസുകാരിയെ വിവാഹം ചെയ്തു കൊടുത്തു; ആറ് മാസത്തിനു ശേഷം മുത്തലാഖ്