മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 16 മരണം; നിരവധി പേർക്ക് പരിക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
പപ്പായ ലോഡ് കയറ്റിയതിനാൽ അതിന് മുകളിലായിരുന്നു തൊഴിലാളികൾ ഇരുന്നിരുന്നത്. വാഹനം തലകീഴായി മറിഞ്ഞതോടെ എല്ലാവരും വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നു.
advertisement
1/5

നാഷിക്: മഹാരാഷ്ട്രയിലെ ജാല്‍ഗരൺ ജില്ലയിൽ ട്രക്ക് അപകടത്തിൽപ്പെട്ട് പതിനഞ്ച് പേർ മരിച്ചു. ഇതിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഒരുമണിയോടെ യവൽ താലൂക്കിലായിരുന്നു അപകടം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ യവലിലെ സര്‍ക്കാർ ആശുപത്രിയിലേക്ക് മാറ്റി.
advertisement
2/5
റാവെര്‍ പ്രദേശത്തു നിന്നുള്ള തൊഴിലാളികളുമായെത്തിയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. യവലിൽ നിന്നും പപ്പായ ലോഡ് കയറ്റി മടങ്ങുമ്പോഴായിരുന്നു അപകടം.
advertisement
3/5
വഴിയിലെന്തോ തടസം മൂലം നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ്. പപ്പായ ലോഡ് കയറ്റിയതിനാൽ അതിന് മുകളിലായിരുന്നു തൊഴിലാളികൾ ഇരുന്നിരുന്നത്. വാഹനം തലകീഴായി മറിഞ്ഞതോടെ എല്ലാവരും വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നു.
advertisement
4/5
ശ്വാസംമുട്ടിയാണ് എല്ലാവരും മരണപ്പെട്ടത് എന്നാണ് യവാൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീർ പട്ടീൽ അറിയിച്ചത്. മരിച്ച പതിനഞ്ചുപേരിൽ പത്തുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
advertisement
5/5
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 16 മരണം; നിരവധി പേർക്ക് പരിക്ക്