TRENDING:

1988ലും 2025ലും രണ്ട് വിമാനപകടങ്ങളിൽ ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട 2 പേരെ നഷ്ടപ്പെട്ടയാൾ

Last Updated:
സർവവശക്തന്റെ ആ​ഗ്രഹം അങ്ങനെയായിരുന്നുവെന്ന് കരുതുക മാത്രമാണ് ഈ ദുഃഖത്തിൽ കരകയറാനുള്ള ഏക മാർ​ഗമെന്നും അദ്ദേഹം പറഞ്ഞു
advertisement
1/7
1988ലും 2025ലും രണ്ട് വിമാനപകടങ്ങളിൽ ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട 2 പേരെ നഷ്ടപ്പെട്ടയാൾ
ജൂൺ 12ാം തീയ്യതിയാണ് ലോകത്തെയാകെ ഞെട്ടിച്ച വിമാനപകടം രാജ്യത്ത് നടന്നത്. എയർ ഇന്ത്യ ഫ്ലൈറ്റ് 171 ആണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം തീ​ഗോളമായി മാറിയത്. 242 പേരുമായി ലണ്ടനിലേക്ക് യാത്ര തിരിച്ച വിമാനത്തിൽ ഒരാൾ മാത്രമാണ് ബാക്കിയായത്. പലർക്കും തങ്ങളുടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടു.
advertisement
2/7
അത്തരത്തിൽ ബിസിനസുകാരനായ സൗരിൻ പാൽഖിവാലയ്ക്കും ജീവിതത്തിലെ വലിയ നഷ്ടമാണ് എയർ ഇന്ത്യ വിമാനപകടം സമ്മാനിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, എയർ ഇന്ത്യ ഫ്ലൈറ്റ് 171 ന്റെ അപകടവാർത്ത ജീവിതത്തിൽ മറക്കാൻ ആ​ഗ്രഹിക്കുന്ന ഒരു ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ‌ കൂടിയായിരുന്നു.
advertisement
3/7
1988ലായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ വിമാനകടത്തിൽ നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവിന്റെ പിതാവിനെ. 26 വർഷങ്ങൾക്കപ്പുറം ആറ്റുനോറ്റ് തനിക്ക് ലഭിച്ച മകളേയും. എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച 241 യാത്രക്കാരിൽ സൗരിൻ പാൽഖിവാലയുടെ 26 വയസ്സുള്ള മകൾ സഞ്ജനയും ഉൾപ്പെടുന്നു.
advertisement
4/7
എയർ ഇന്ത്യ വിമാനം അപകട്ടിൽപ്പെട്ടുവെന്ന വാർത്തയറിഞ്ഞപ്പോൾ തനിക്ക് വർഷങ്ങൾക്കു മുമ്പേ നടന്ന ആ ദുരന്തമാണ് ഓർമ്മ വന്നതെന്ന് അദ്ദേഹം പറയുന്നു. മെല്ലെ തനിക്ക് മകളെ നഷ്ടപ്പെട്ടുവെന്നും ബോധ്യമായെന്ന് അദ്ദേഹം പറയുന്നു. അവൾക്ക് വേണ്ടി താൻ പ്രാർത്ഥിച്ചുവെന്നും സൗരിൻ പാൽഖി.
advertisement
5/7
വാർത്ത കേട്ടയുടൻ താൻ ഓഫീസിൽ നിന്ന് വീട്ടിലേക്ക് ഓടി. തന്റെ ഭാര്യ സോണാലിയെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. കോളേജിലെ സുഹൃത്തുക്കളുമായി ഒരു പുനഃസമാഗമത്തിനായാണ് സഞ്ജന ലണ്ടനിലേക്ക് യാത്ര തിരിച്ചത്. തന്റെ ഏക മകൾ സഞ്ജനയെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ നിന്ന് അദ്ദേഹം കരകയറുകയാണ്.
advertisement
6/7
ദൈവം തങ്ങൾക്ക് വൈകി തന്ന കുഞ്ഞായിരുന്നു സഞ്ജനയെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്ക് ശേഷമാണ് സഞ്ജന ജനിച്ചത്. എന്റെ ഭാര്യ ഗായത്രി ദേവിയുടെ കടുത്ത ഭക്തയാണ്. അതിനാൽ തന്നെ സഞ്ജന ജനിച്ചപ്പോൾ, ദിവ്യ ദാനത്തിന് ഞങ്ങൾ നന്ദിയുള്ളവരായിരുന്നു. മികച്ച വിദ്യാർത്ഥിനിയായിരുന്നു സഞ്ജന.
advertisement
7/7
ഞങ്ങളുടെ വീട് അവളുടെ ഓർമ്മകളും അത്ഭുതകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പൂനെയിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ ശേഷം, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് ഓഫ് ടെക്നോളജിയിൽ (എംഒടി) ബിരുദാനന്തര ബിരുദം നേടി. മകളുടെ വിയോ​ഗത്തെ സർവവശക്തന്റെ ആ​ഗ്രഹം അങ്ങനെയായിരുന്നുവെന്ന് കരുതുക മാത്രമാണ് ഈ ദുഃഖത്തിൽ കരകയറാനുള്ള ഏക മാർ​ഗമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
1988ലും 2025ലും രണ്ട് വിമാനപകടങ്ങളിൽ ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട 2 പേരെ നഷ്ടപ്പെട്ടയാൾ
Open in App
Home
Video
Impact Shorts
Web Stories