Unlock 3.0 | ഇനിയും എന്തൊക്കെയാണ് അടഞ്ഞുതന്നെ കിടക്കുന്നത്; സ്വാതന്ത്ര്യദിനാഘോഷ നിർദ്ദേശങ്ങൾ ഇങ്ങനെ
Last Updated:
സാമൂഹ്യ - രാഷ്ട്രീയ കൂടിച്ചേരലുകൾ, സ്പോർട്സ്, വിനോദ, അക്കാദമിക പരിപാടികൾ, മതപരവും സാംസ്കാരികവുമായ പരിപാടികൾ, എന്നിവയും ഒഴിവാക്കണം.
advertisement
1/6

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കേന്ദ്ര സർക്കാർ ഓരോന്നായി ഇളവുകൾ പ്രഖ്യാപിക്കുകയാണ്. കൺടയിൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങൾക്ക് മാത്രമാണ് ഇളവുകൾ ബാധകം. കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന അൺലോക്ക് 3 കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് പുറത്തിറക്കി.
advertisement
2/6
മാസ്ക് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം നടത്താവുന്നതാണ്.
advertisement
3/6
രാത്രികാല കർഫ്യൂ ഒഴിവാക്കി. യോഗ, ജിംനേഷ്യം കേന്ദ്രങ്ങൾ ഓഗസ്റ്റ് അഞ്ചു മുതൽ നിയന്ത്രണങ്ങൾ പാലിച്ച് തുറക്കാവുന്നതാണ്.
advertisement
4/6
സാമൂഹ്യ - രാഷ്ട്രീയ കൂടിച്ചേരലുകൾ, സ്പോർട്സ്, വിനോദ, അക്കാദമിക പരിപാടികൾ, മതപരവും സാംസ്കാരികവുമായ പരിപാടികൾ, എന്നിവയും ഒഴിവാക്കണം.
advertisement
5/6
[caption id="attachment_265689" align="aligncenter" width="1066"] കൺടയിൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരും</dd> <dd>[/caption]
advertisement
6/6
സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ, തിയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, മെട്രോ സർവീസുകൾ, അന്താരാഷ്ട്ര വിമാനയാത്രകൾ എന്നിവ അനുവദനീയമല്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അന്താരാഷ്ട്ര വിമാനയാത്രകൾ നടത്താവുന്നതാണ്.
മലയാളം വാർത്തകൾ/Photogallery/India/
Unlock 3.0 | ഇനിയും എന്തൊക്കെയാണ് അടഞ്ഞുതന്നെ കിടക്കുന്നത്; സ്വാതന്ത്ര്യദിനാഘോഷ നിർദ്ദേശങ്ങൾ ഇങ്ങനെ