TRENDING:

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് സച്ചിൻ, അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി ഉള്‍പ്പെടെ വിവിഐപികൾക്കും ക്ഷണം

Last Updated:
50 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു
advertisement
1/11
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് സച്ചിൻ, അമിതാഭ് ബച്ചന്‍,വിരാട് കോഹ്ലി ഉള്‍പ്പെടെ വിവിഐപികൾക്കും ക്ഷണം
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് 7000ലധികം പേരെ ക്ഷണിക്കാനൊരുങ്ങിശ്രീ രാംജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്.
advertisement
2/11
3000ലധികം വിവിഐകള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്. 4000 സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും.
advertisement
3/11
കൂടാതെ 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കര്‍സേവ കുടുംബങ്ങളില്‍ നിന്നുള്ളവരും ചടങ്ങില്‍ സന്നിഹിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
4/11
''ബോളിവുഡ്, സ്‌പോര്‍ട്‌സ് മേഖലകളിലെ താരങ്ങള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍, ശാസ്ത്രജ്ഞര്‍, ജഡ്ജിമാർ, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സന്യാസിമാര്‍ എന്നിവരെയും ക്ഷണിക്കും. കൂടാതെ കവികള്‍, പാട്ടുകാര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിക്കും,'' അയോധ്യ വിശ്വ ഹിന്ദു പരിഷത്ത് വക്താവ് ശരദ് ശര്‍മ്മ പറഞ്ഞു.
advertisement
5/11
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, കങ്കണ റണാവത്ത്, ക്രിക്കറ്റ് താരം സച്ചിന്‍ തെൻഡുല്‍ക്കര്‍, വിരാട് കോഹ്ലി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. യോഗഗുരു രാംദേവ്, വ്യവസായി മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദാനി തുടങ്ങിയ വിവിഐപികളടങ്ങിയ 3000 പേരുടെ പട്ടിക രാമക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
advertisement
6/11
കൂടാതെ രാമായണ്‍ ടിവി സീരിയലില്‍ ശ്രീരാമന്റെ വേഷം ചെയ്ത അരുൺ ഗോവില്‍, സീതയുടെ വേഷം ചെയ്ത ദീപിക ചിക്ഹില എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
advertisement
7/11
50 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
advertisement
8/11
കൂടാതെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ട് വന്ന കര്‍സേവകരുടെ കുടുംബാംഗങ്ങളെയും ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
9/11
വാരണാസിയില്‍ നിന്നുള്ള 21 പണ്ഡിതന്‍മാര്‍ അടങ്ങുന്ന സംഘവും ജനുവരി 22ന് നടക്കുന്ന ക്ഷേത്രചടങ്ങില്‍ പങ്കെടുക്കും.
advertisement
10/11
അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുന്ന വിഗ്രഹത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം നടന്നു വരികയാണെന്നും അധികൃതർ സൂചിപ്പിച്ചു.
advertisement
11/11
ശ്രീരാമന്റെ മൂന്ന് വിഗ്രഹങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച വിഗ്രഹം ജനുവരി 22ന് ശ്രീകോവിലില്‍ സ്ഥാപിക്കും.
മലയാളം വാർത്തകൾ/Photogallery/India/
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് സച്ചിൻ, അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി ഉള്‍പ്പെടെ വിവിഐപികൾക്കും ക്ഷണം
Open in App
Home
Video
Impact Shorts
Web Stories