TRENDING:

അമ്മയുടെ ജന്മദിനത്തിന് സർപ്രൈസ് നല്‍കാൻ കാത്തിരുന്ന ക്യാപ്റ്റന്‍ ദീപക് സാഥെ; 84കാരിയായ അമ്മയെ തേടിയെത്തിയത് ദുരന്തവാർത്ത

Last Updated:
തീരാത്ത നഷ്ടമാണെങ്കിലും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് ദീപക് സാഥെയുടെ മാതാപിതാക്കളായ വസന്ത് സാഥെയും നീള സാഥെയും. 'ആവശ്യം വേണ്ട ആരെയും സഹായിക്കാൻ അവൻ മുന്നിലുണ്ടാകും' എന്നാണ് ആ അമ്മയുടെ വാക്കുകൾ. 
advertisement
1/7
അമ്മയുടെ ജന്മദിനത്തിന് സർപ്രൈസ് നല്‍കാൻ കാത്തിരുന്ന ക്യാപ്റ്റന്‍ ദീപക് സാഥെ
എൺപത്തിനാലുകാരിയായ അമ്മയുടെ ജന്മദിനത്തിന് സർപ്രൈസ് സന്ദര്‍ശനം നടത്താനിരിക്കെയാണ് ക്യാപ്റ്റൻ ദീപക് സാഥെയെ തേടി ദുരന്തം എത്തിയത്
advertisement
2/7
കഴിഞ്ഞ ദിവസമായിരുന്നു ദീപക് സാഥെയുടെ അമ്മ നീള സാഥെയുടെ ജന്മദിനം. വിമാന സൗകര്യം ഉണ്ടെങ്കിൽ അതേ ദിവസം അമ്മയെ സന്ദർശിക്കാനെത്തുമെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നു.. എന്നാൽ അവരെ തേടിയെത്തിയത് സാഥെയുടെ മരണവാർത്തയായിരുന്നു
advertisement
3/7
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റായിരുന്നു ദീപക് സാഥെ. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. 
advertisement
4/7
തീരാത്ത നഷ്ടമാണെങ്കിലും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് ദീപക് സാഥെയുടെ മാതാപിതാക്കളായ വസന്ത് സാഥെയും നീള സാഥെയും. 'ആവശ്യം വേണ്ട ആരെയും സഹായിക്കാൻ അവൻ മുന്നിലുണ്ടാകും' എന്നാണ് ആ അമ്മയുടെ വാക്കുകൾ. 
advertisement
5/7
എല്ലാവർക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു തന്‍റെ മകനെന്നും ആ അമ്മ ഓർത്തെടുക്കുന്നു. നാഗ്പുരിലെ ഭരത് നഗറിലാണ് ദീപക് സാഥെയുടെ മാതാപിതാക്കൾ കഴിയുന്നത്. ക്യാപ്റ്റൻ കുടുംബത്തിനൊപ്പം മുംബൈയിലും
advertisement
6/7
അകലെയായിരുന്നുവെങ്കിലും മാതാപിതാക്കളുമായി വളരെ ആഴത്തിലുള്ള ബന്ധം ദീപക് സൂക്ഷിച്ചിരുന്നു. ഇക്കഴി‍ഞ്ഞ മാർച്ചിലാണ് ഇവരെ അവസാനമായി കണ്ടു മടങ്ങിയത്. എന്നാൽ എല്ലാ ദിവസവും ഫോണിൽ സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നു
advertisement
7/7
എന്നാൽ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം അമ്മയുടെ ജന്മദിനത്തിന് സർപ്രൈസ് സന്ദർശനം നൽകാൻ കാത്തിരുന്ന സാഥെയെെ തേടി വിമാന അപകടത്തിന്‍റെ രൂപത്തിൽ മരണം എത്തുകയായിരുന്നു. 
മലയാളം വാർത്തകൾ/Photogallery/India/
അമ്മയുടെ ജന്മദിനത്തിന് സർപ്രൈസ് നല്‍കാൻ കാത്തിരുന്ന ക്യാപ്റ്റന്‍ ദീപക് സാഥെ; 84കാരിയായ അമ്മയെ തേടിയെത്തിയത് ദുരന്തവാർത്ത
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories