ഭക്ഷണസാധനങ്ങളിൽ ജീവനുള്ള എലി; ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
എലി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധുവാണ് മൊബൈൽഫോണിൽ പകർത്തിയത്
advertisement
1/7

ചെന്നൈ: ഭക്ഷണസാധനങ്ങളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി. ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനാണ് അടച്ചുപൂട്ടിയത്.
advertisement
2/7
എലി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധുവാണ് മൊബൈൽഫോണിൽ പകർത്തിയത്. ആശുപത്രി കാന്റീനുകളിലൊന്നിൽ ഭക്ഷണം കഴിക്കാൻ പോയ ഒരു രോഗിയുടെ ബന്ധു, ഗ്ലാസ് സ്റ്റോറേജ് ബോക്സിലെ ഭക്ഷണസാധനങ്ങളിലൂടെ എലി ഓടുന്നത് കണ്ടതോടെയാണ് സംഭവം മൊബൈലിൽ പകർത്തിയത്.
advertisement
3/7
വിഷയം ചോദ്യം ചെയ്തപ്പോൾ, ഭക്ഷണം പഴകിയതാണെന്നും ആളുകൾക്ക് നൽകില്ലെന്നും ജീവനക്കാർ പറഞ്ഞു. സംഭവം വിവാദമായതോടെ നടപടിയുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ആശുപത്രി ഡീൻ ഡോ.പി ബാലാജി കാന്റീന് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
advertisement
4/7
"ദീപാവലി ഉത്സവം കാരണം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കാന്റീൻ അടച്ചിരുന്നു, പൊതുജനങ്ങൾക്ക് ഭക്ഷണസാധനങ്ങളൊന്നും വിൽപന നടത്തിയിരുന്നില്ല.
advertisement
5/7
“ഇത്തരത്തിൽ പഴയ ഭക്ഷണം ഇപ്പോൾ കാൻറീനിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ഭക്ഷണമൊന്നും പൊതുജനങ്ങൾക്ക് വിൽപന നടത്തിയിട്ടില്ല,” മെഡിക്കൽ കോളേജ് ഡീൻ പറഞ്ഞു, ശരിയായ ശുചീകരണം നടത്തുന്നതുവരെ ക്യാന്റീൻ അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
6/7
ചെന്നൈ മെഡിക്കൽ കോളേജ് കാന്‍റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ പകർത്തിയ ദൃശ്യം
advertisement
7/7
ചെന്നൈ മെഡിക്കൽ കോളേജ് കാന്‍റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ അടുക്കളയിൽനിന്ന് പകർത്തിയ ദൃശ്യം
മലയാളം വാർത്തകൾ/Photogallery/India/
ഭക്ഷണസാധനങ്ങളിൽ ജീവനുള്ള എലി; ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി